ഗോരക്ഷാ ഗുണ്ടകളെ തടയാൻ സർക്കാറിന് സാധിക്കുന്നില്ല - മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: രാജ്യത്തുടനീളം നടക്കുന്ന ജനക്കൂട്ട ആക്രമണങ്ങൾക്കെതിരെ പാർലമെൻറിൽ കോൺഗ്രസ് ബഹളം. ഇത് ഹിന്ദുസ്ഥാനാണെന്നും ലിൻചിസ്താനല്ലെന്നും(Lynchistan) പറഞ്ഞാണ് ബഹളം. പശുവിെൻറ േപരിൽ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സർക്കാറിനു സാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ലോക്സഭയിൽ ആരോപിച്ചു. ജനക്കൂട്ട അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങൾ മൂലം രാജ്യെമാട്ടുക്കും ഭയപ്പാടോടു കൂടിയാണ് ജീവിക്കുന്നത്. ആരാണ് ഇതിനെല്ലാം ഉത്തരവാദി? വളരെ പെെട്ടന്നു തന്നെ ജനക്കൂട്ട അതിക്രമങ്ങൾ പടരുന്നത് എന്തുകൊണ്ടാണ്? ബജ്റംഗദൾ പോലുള്ള സംഘങ്ങളെ വളരാൻ സഹായിച്ചത് ആരാണ്? അതിക്രമങ്ങൾെക്കതിരായ നടപടിയെ കുറിച്ച് നിങ്ങൾ സംസാരിക്കുന്നു. എന്നാൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഖാർഗെ ചോദിച്ചു.
ഗോരക്ഷാ ഗുണ്ടായിസത്തിെനതിരെ പ്രധാനമന്ത്രി നിലപാട് എടുത്ത അതേ ദിവസമാണ് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്. ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എന്ത് നടപടിയാണ് എടുത്തത്. ഇത്തരം സംഭവങ്ങളെ പ്രധാനമന്ത്രിയും ഭരണ കക്ഷിയും അപലപിക്കുന്നു. എന്നാൽ നടപടിെയാന്നും സ്വീകരിക്കുന്നില്ല. ഇത് ഗോരക്ഷാ ഗുണ്ടകൾക്ക് എന്തും ചെയ്യാനുള്ള ധൈര്യം നൽകുന്നു. ഇൗ നിഷ്ക്രിയത്വം ജനങ്ങൾക്ക് എന്തു സന്ദേശമാണ് നൽകുക എന്നതിനെ കുറിച്ച് ചിന്തിക്കണം. എന്നിട്ട് ഉടൻ നടപടി സ്വീകരിക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പാർലമെൻറിെൻറ മൺസൂൺ സമ്മേളനത്തിെൻറ പതിെനാന്നാം ദിവസമായ ഇന്ന് ഇരു സഭകളിലും ജനക്കൂട്ട അതിക്രമങ്ങളാണ് ചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.