മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഖാർഗെ പങ്കെടുക്കും
text_fieldsന്യൂഡൽഹി: എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. ഇൻഡ്യ സഖ്യത്തിൽ ചർച്ച ചെയ്തതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഖാർഗെ ചടങ്ങിൽ പങ്കെടുക്കുന്നത്. എന്നാൽ കോൺഗ്രസോ ഇൻഡ്യ സഖ്യത്തിലെ മറ്റു നേതാക്കളോ പങ്കെടുക്കുമോ എന്നതിൽ തീരുമാനം ആയിട്ടില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ ഞായറാഴ്ച വൈകീട്ട് 7.15ന് അധികാരമേൽക്കും. 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ചടങ്ങിൽ നിയുക്ത പ്രധാനമന്ത്രിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. പിന്നീട് നടക്കുന്ന മന്ത്രിസഭ വികസനത്തിലായിരിക്കും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചു.
2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതും അധികാരമേറ്റെടുക്കുന്ന സമയത്ത് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഗുലാം നബി ആസാദ് എന്നിവരെല്ലാം കോൺഗ്രസിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.