മമത ബാനർജി ട്രംപിനെപ്പോലെ -ബി.ജെ.പി നേതാവ്
text_fieldsകൊൽക്കത്ത: യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെപ്പോലെയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. ട്രംപ് യു.എസിൽ ചെയ്തത് എന്താണോ അതുതന്നെയാണ് മമത ബംഗാളിൽ ചെയ്യുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു. രണ്ടാംഘട്ട വോട്ടെടുപ്പിൽ നന്ദിഗ്രാമിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'തോൽവി ഭയന്ന് അവർ ഇത്തരം പ്രവൃത്തികൾ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഡോണൾഡ് ട്രംപ് ചെയ്തതെന്താണോ അതുതന്നെയാണ് മമത ബാനർജി ചെയ്യുന്നതും. പരാജയം അംഗീകരിക്കാൻ പ്രയാസമാണ്. അവർക്ക് ഭാവിയെക്കുറിച്ച് അറിയാം. അതിനാലാണ് അവർ കഴിഞ്ഞദിവസം പ്രശ്നങ്ങൾ സൃഷ്ടിച്ചത്. രണ്ടുമണിക്കൂറോളം അവർ ഒരു ബൂത്തിന്‍റെ അകത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ട്രെൻഡ് തീരുമാനിക്കെപ്പട്ട് കഴിഞ്ഞു' -ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളിലെ രണ്ടാം ഘട്ട നിയമസഭ വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിൽ രണ്ടാംഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. വ്യാപക അക്രമങ്ങൾക്കാണ് കഴിഞ്ഞദിവസം നന്ദിഗ്രാം സാക്ഷിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.