‘എങ്കിൽ നിങ്ങൾത്തന്നെ വന്ന് കാര്യങ്ങൾ ചെയ്യൂ’; അമിത് ഷാ - മമത പോര് തുടരുന്നു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലെ പോര് തുടരുന്നു. ‘‘നിങ്ങൾ സ്ഥിരമായി ബംഗാളിലേക്ക് കേന്ദ്ര സംഘങ്ങളെ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ അതുമായി മുന്നോട്ടുപോവുക. പക്ഷെ, വെസ്റ്റ് ബംഗാളിന് സ്വന്തം നിലക്ക് കാര്യങ്ങൾ ചെയ്യാൻ തോന്നുന്നില്ല എന്ന് കരുതുകയാണെങ്കിൽ നിങ്ങൾ തന്നെ വന്ന് കോവിഡിനെതിരെ പോരാടൂ. എനിക്ക് യാതൊരു പ്രശ്നവുമില്ല.’’ അമിത്ഷായെ സൂചിപ്പിച്ച് മമത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘‘തെരഞ്ഞെടുത്ത സർക്കാറിനെ ഞങ്ങൾക്ക് പുറത്താക്കാൻ കഴിയില്ല എന്നായിരുന്നു അമിത് ഷായുടെ മറുപടി. അത്രയും പറഞ്ഞതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. ലോക്ഡൗൺ നടപ്പാക്കിയത് കേന്ദ്രമാണ്. എന്നിട്ട് അവർ തന്നെ ഇപ്പോൾ വിമാനവും ട്രെയിനും ഓടിക്കുന്നു.
ഒരുഭാഗത്ത് കോവിഡ്, മറുഭാഗത്ത് ചുഴലിക്കാറ്റ്. ഈ സമയത്ത് വ്യക്തമായ മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ അയച്ചാൽ ഞങ്ങൾ കുടുങ്ങിപ്പോകും. അവർ എന്നെ രാഷ്ട്രീയമായി ബുദ്ധിമുട്ടിക്കുകയാണ്. സംസ്ഥാനത്തിെൻറ നില വഷളാക്കുകയാണ് അവരുടെ ലക്ഷ്യം. എന്നെ നിങ്ങൾ രാഷ്ട്രീയമായി ആക്രമിച്ചോളൂ, പക്ഷെ, നിങ്ങൾ ട്രെയിനുകൾ അയക്കുന്ന കാര്യത്തിൽ വ്യക്തമായ മാർരേഖയുണ്ടാക്കൂ’’ - മമാത പറഞ്ഞു. ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുകയാണ്. ബംഗാളിൽ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കോവിഡ് ബാധ വർധിക്കുകയാണെന്ന് അവർ കേന്ദ്രത്തെ ഓർമിപ്പിച്ചു.
കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ ഇതുസംബന്ധിച്ച് അമിത് ഷായും മമത ബാനർജിയും തർക്കങ്ങൾ തുടരുകയാണ്. അമിത്ഷാ മമതയുടെ കോവിഡ് പ്രതിരോധത്തിലെ പരാജയങ്ങൾ ചൂണ്ടിക്കാട്ടി കത്തെഴുതിയിരുന്നു. അവർ ഇതിന് മറുപടി പറയുംമുമ്പ് കത്ത് വാർത്തമാധ്യമങ്ങളിൽ വന്നു. തുടർന്ന് ഇതിനെതിരെ രൂക്ഷമായാണ് മമത പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.