ദൈവമേ, ഞങ്ങളുടെ രാജ്യത്തെ രക്ഷിക്കൂ -തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള പാനലിൽ നിന്ന് സി.ജെ.ഐയെ ഒഴിവാക്കുന്ന ബില്ലിനെതിരെ മമത ബാനർജി
text_fieldsകൊൽക്കത്ത: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ(സി.ജെ.ഐ) ഒഴിവാക്കുന്ന നിർദിഷ്ട നിയമത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
മൂന്നംഗ പാനലിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പങ്ക് നിർണായകമാണെന്ന് മമത വ്യക്തമാക്കി. ഭരണകക്ഷിയായ ബി.ജെ.പി അരാജകത്വത്തിലേക്ക് വീണിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെയും കമ്മീഷണറെയും തെരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റി കേന്ദ്രമന്ത്രിയെ നിയമിക്കാനുള്ള തീരുമാനത്തിൽ ശക്തമായി എതിർക്കുന്നു.വോട്ട് കൃത്രിമം നടത്തുന്നതിനെ ബാധിക്കും എന്നത് കൊണ്ടാണ് ബി.ജെ.പി ഇത്തരമൊരു നടപടിക്ക് തുനിയുന്നത്.- മമത ആരോപിച്ചു.
ജുഡീഷ്യറിയോടുള്ള ഈ നഗ്നമായ അവഗണനയെ ഇന്ത്യ ചോദ്യം ചെയ്യണം. ജുഡീഷ്യറിയെ മന്ത്രിമാർ നടത്തുന്ന കംഗാരു കോടതിയാക്കി മാറ്റുകയാണോ അവർ ലക്ഷ്യമിടുന്നത്? ഇന്ത്യക്ക് വേണ്ടി ഞങ്ങൾ ജുഡീഷ്യറിയോട് പ്രാർഥിക്കുന്നു. ദൈവമേ..., ഞങ്ങളുടെ രാജ്യത്തെ രക്ഷിക്കൂ! -ബാനർജി കൂട്ടിച്ചേർത്തു. പാനലിലെ മൂന്നുപേരിൽ ഒരാൾ പ്രധാനമന്ത്രിയും മറ്റൊരാൾ ലോക്സഭയിലെ പ്രതിപക്ഷ നേതാവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.