വോട്ടു യന്ത്രത്തിനെതിരെ മമത
text_fieldsകൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടു യന്ത്രത്തിെൻറ വിശ്വാസ്യതയിൽ ചോദ്യങ്ങളുയർത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ബാലറ്റു പേപ്പർ തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടണമെന്നും അവർ പറഞ്ഞു. വോട്ടുയന്ത്രങ്ങളെക്കുറിച്ച് നടന്ന ആക്ഷേപങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണം.
‘‘ജനാധിപത്യത്തെ നമ്മൾ സംരക്ഷിക്കണം. വോട്ടു യന്ത്രങ്ങൾ നമുക്ക് ആവശ്യമില്ല. ബാലറ്റ് പേപ്പർ രീതി തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനായി ഒരു മുന്നേറ്റത്തിന് ബംഗാളിൽ തുടക്കമിടും’’ -മമത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട പരാജയം ചർച്ചചെയ്യാൻ ചേർന്ന മന്ത്രിമാരുടെയും എം.എൽ.എമാരുടെയും യോഗശേഷമായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷത്തുള്ള 23 പാർട്ടികളോടും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അമേരിക്ക അടക്കം വോട്ടു യന്ത്രം നിരോധിച്ച സാഹചര്യത്തിലാണ് ഇൗ ആവശ്യമെന്ന് മമത കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി പണത്തെയും കൈക്കരുത്തിനെയും സ്ഥാപനങ്ങളേയും മാധ്യമങ്ങളേയും സർക്കാറിനേയും ഉപയോഗിച്ചതായി അവർ കുറ്റപ്പെടുത്തി. ബംഗാളിലെ 42 ലോക്സഭ മണ്ഡലങ്ങളിൽ 18 സീറ്റുകൾ ബി.ജെ.പിക്ക് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.