തീ കത്തിക്കലല്ല കെടുത്തലാണ് താങ്കളുടെ ജോലി –അമിത് ഷായോട് മമത
text_fieldsകൊൽക്കത്ത: പൗരത്വഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക െതിരെയും ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യം മൊത്തം കത്തുകയാണ്. തീ ആളിക്കത്തിക്കലല്ല മറിച്ച് കെടുത്തലാണ് താങ്കളുടെ ജോലി. നിങ്ങൾ ഒരു പാർട്ടിയുടെ മാത്രം മന്ത്രിയല്ലെന്നും ഈ രാജ്യത്തിെൻറ ആഭ്യന്തര മന്ത്രിയാണെന്നും ഹൗറ മൈതാനിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ മമത, അമിത് ഷായെ ഓർമിപ്പിച്ചു.
രാജ്യത്തെ മൊത്തം തടവുകേന്ദ്രത്തിലിടാനുള്ള ബി.ജെ.പി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരുനാണയത്തിെൻറ രണ്ടുവശങ്ങളാണെന്നും അത് ബംഗാളിൽ നടപ്പാക്കില്ലെന്നും അവർ ആവർത്തിച്ചു. ആധാറും പാൻ കാർഡും പൗരത്വരേഖയാക്കി പരിഗണിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇത്രയും പണം ചെലവാക്കിയതെന്നും എല്ലാ രേഖകളും അതുമായി ബന്ധിപ്പിക്കുന്നതെന്തിനെന്നും മമത ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.