Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 10:37 AM IST Updated On
date_range 19 Feb 2022 10:37 AM ISTമഞ്ഞുരുകി; അനന്തരവനെ രണ്ടാം സ്ഥാനത്തുതന്നെ നിലനിർത്തി മമത ബാനർജി
text_fieldsbookmark_border
ആഴ്ചകൾ നീണ്ട ആഭ്യന്തര തർക്കങ്ങൾക്ക് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും തമ്മിൽ ഒന്നിച്ചു. പുനഃസംഘടിപ്പിച്ച ദേശീയ വർക്കിംഗ് കമ്മിറ്റിയുടെ യോഗം അഭിഷേകിനെ പാർട്ടിയുടെ രണ്ടാം സ്ഥാനത്തുതന്നെ നിലനിർത്തി. മമത ബാനർജിയാണ് അഭിഷേകിനെ വീണ്ടും പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ മമത ബാനർജിയുടെ വസതിയിലാണ് യോഗം നടന്നത്.
'ഒരാൾ, ഒരു പോസ്റ്റ്' എന്ന അഭിഷേക് ബാനർജിയുടെ പുതിയ തീരുമാനത്തിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്തുവന്നതിനെ തുടർന്നാണ് അഭിഷേകും മമതയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story