നന്ദിഗ്രാമിൽ വിജയിക്കാൻ സഹായിക്കണമെന്ന് മമത അഭ്യർഥിച്ചു; ഓഡിയോ ക്ലിപ്പുമായി സുവേന്ദുവിന്‍റെ സഹായി
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വിജയിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി മമത ബാനർജി വിളിച്ചതായി ബി.ജെ.പി നേതാവ് പ്രളയ്പാലിന്റെ വെളിപ്പെടുത്തൽ. നന്ദിഗ്രാമിലെ മുൻ തൃണമൂൽ നേതാവും ബി.ജെ.പി സ്ഥാനാർഥിയുമായ സുവേന്ദു അധികാരിക്കെതിരായ മത്സരത്തിൽ തന്നെ വിജയിപ്പിക്കണമെന്ന് മമത ആവശ്യപ്പെട്ടതായും പ്രളയ് പാൽ അവകാശപ്പെട്ടു.
മമതയുടെയും പ്രളയ് പാലിേന്റതുമെന്നും അവകാശപ്പെടുന്ന ഓഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. മമത തന്നെ വിളിച്ചതായും നന്ദിഗ്രാമിൽ വിജയിപ്പിക്കാൻ അഭ്യർഥിച്ചതായും പ്രളയ് പാൽ പറയുന്ന വിഡിയോ ബി.ജെ.പി പുറത്തുവിട്ടു.
അതേസമയം മമതയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പിന്‍റെ ആധികാരികത പരിശോധിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
'എന്നോട് മമതക്ക് വേണ്ടി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. തൃണമൂലിലേക്ക് മടങ്ങിവരണമെന്നാണ് ആവശ്യം. ഞാൻ സുവേന്ദു അധികാരിക്കൊപ്പവും സുവേന്ദു കുടുംബത്തിനൊപ്പവും കാലങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇടതുഭരണകാലത്ത് സി.പി.എം ഞങ്ങളെ പീഡിപ്പിക്കുേമ്പാൾ ഞങ്ങൾക്കൊപ്പം നിന്നത് സുവേന്ദു കുടുംബമാണ്. അതിനാൽ ഞാൻ ഒരിക്കലും അവർക്കെതിരായി പ്രവർത്തിക്കില്ല -പ്രളയ് പാൽ പറഞ്ഞു.
മമത ബാനർജിക്ക് നന്ദിഗ്രാമിൽ സുവേന്ദു അധികാരി ജയിക്കുമെന്ന് അറിയാമെന്നും പ്രളയ് പാൽ പറഞ്ഞു. തൃണമൂലിനെതിരെ മമതയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് പ്രചാരണ ആയുധമാക്കുകയാണ് ബി.ജെ.പി. ബി.ജെ.പി നേതാവ് അമിത് മാളവ്യയടക്കം ട്വിറ്ററിൽ വിഡിയോ ഷെയർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.