വിവാഹാഘോഷത്തിൽ നൃത്തം വെച്ച് മമത ബാനർജി
text_fieldsകൊൽക്കത്ത: സമൂഹ വിവാഹാഘോഷത്തിൽ പങ്കെടുത്ത് നൃത്തം വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.അലിപുർദ്വാറിൽ നടന്ന സമൂഹ വിവാഹാഘോഷത്തിലാണ് മമത ആദിവാസി നർത്തക സംഘത്തിനൊപ്പം ചുവടു വെച്ചത്.
ഡ്രമ്മിെൻറ താളത്തിനൊപ്പം കൈകൾ കോർത്ത് പിടിച്ച് പ്രത്യേക തരത്തിൽ ചുവടുകൾ വെക്കുന്ന മാസ്ക് ധാരികളായ വനിതകൾക്കൊപ്പമായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രിയും കൈകോർത്തത്. മാസ്ക് ധരിച്ച് വെളുത്ത സാരിക്കു മുകളിൽ പച്ച ഷാൾ പുതച്ച് വളരെ സന്തോഷപൂർവം മമത നൃത്തം ചെയ്യുന്ന ദൃശ്യം ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു.
ഏതാനും സമയം വൃത്തത്തിൽ ചുവടുവെച്ചു നീങ്ങിയ ശേഷം മമത നൃത്ത സംഘത്തിൽ നിന്ന് വിട വാങ്ങി മറ്റൊരു നൃത്ത സംഘത്തിനരികിലെത്തുന്നതാണ് ദൃശ്യത്തിലുള്ളത്.
ഇത് ആദ്യമായല്ല മമത നൃത്ത സംഘങ്ങൾക്കൊപ്പം ചുവടുവെക്കുന്നത്. കഴിഞ്ഞ വർഷം മാൽഡ ജില്ലയിൽ നടന്ന മറ്റൊരു സമൂഹ വിവാഹാഘോഷത്തിനിടയിലും മമത ബാനർജി ആദിവാസി സംഗീതത്തിന് നൃത്ത സംഘത്തിനൊപ്പം ചുവടു വെച്ചിരുന്നു.
കൊൽക്കത്തയിൽ നടന്ന ഒരു സർക്കാർ പരിപാടിക്കിടയിൽ ആദിവാസി സംഗീതജ്ഞൻ ബസന്തി ഹെമ്പ്രാമിനൊപ്പവും മമത നൃത്തം വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.