ജഡ്ജിയെ അധിക്ഷേപിച്ചു; മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി
text_fieldsകൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൽക്കട്ട ഹൈകോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. ജഡ്ജിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. നന്ദിഗ്രാം സീറ്റിൽ മമതക്കെതിരെ മത്സരിച്ച് വിജയിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത ഹൈകോടതയിയിൽ ഹരജി നൽകിയിരുന്നു. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ജസ്റ്റിസ് ചന്ദക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് മമതയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ജുഡിഷ്യറിയെ മോശമായി ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ മമതക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തുകയാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പ്രശ്നക്കാരുടെ കേസുകളിൽ ഇടപെടാൻ താൽപര്യമില്ലെന്നും കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറുകയാണെന്നും ജസ്റ്റിസ് ചന്ദ അറിയിച്ചു.
സുവേന്ദുവുമായി തർക്കം; ബംഗാൾ യുവമോർച്ച നേതാവ് രാജിവെച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പ്രവർത്തനരീതിയിൽ പ്രതിഷേധിച്ച് ഭാരതീയ ജനത യുവ മോർച്ച നേതാവ് സൗമിത്ര ഖാൻ എം.പി രാജിവെച്ചു. രാജിക്കുപിന്നാലെ അധികാരിക്കെതിരെ ഗുരുതര ആരോപണങ്ങൾ നിരത്തി ഖാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. സംസ്ഥാനത്തെ ബി.ജെ.പി നേട്ടങ്ങൾ മുഴുവൻ സ്വന്തം അക്കൗണ്ടിൽ പെടുത്താൻ അധികാരി ശ്രമിക്കുകയാണെന്നും കേന്ദ്ര നേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സൗമിത്ര ആരോപിച്ചു.
സ്ഥാനം രാജിവെച്ചെങ്കിലും ബി.ജെ.പിയിൽ തന്നെ തുടരും. സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവ് താനാണെന്നാണ് അദ്ദേഹം കരുതിയിരിക്കുന്നത് -അധികാരിക്കെതിരെ വിഡിയോ സന്ദേശത്തിൽ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.