തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അറിയാവുന്നതിനാൽ മമതക്ക് നിരാശ -കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ േതാൽക്കുമെന്ന് അറിയാവുന്നതിനാൽ മുഖ്യമന്ത്രി മമത ബാനർജിക്ക് നിരാശയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അമിത് ഷാ അനാവശ്യമായി ഇടപെടുന്നുവെന്ന മമതയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അവർ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. നിരവധി ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടത് അവർ മറന്നോ? അവർ ദിവസവും ഗുണ്ടായിസത്തിൽ ഏർപ്പെടുകയാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.
അമിത് ഷാ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ തലയിടുകയാണെന്ന് മമത ബാനർജി ആരോപണമുന്നയിച്ചിരുന്നു. അമിത് ഷാ എന്താണ് ചെയ്യുന്നത്? അമിത് ഷായ്ക്കാണോ തെരഞ്ഞെടുപ്പ് കമീഷന്‍റെ ചുമതല? അേദ്ദഹം ദൈനംദിന കാര്യങ്ങളിൽ നിരന്തം ഇടെപടുന്നു -മമത ബാനർജി പറഞ്ഞു.
ബാങ്കുരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന സർക്കാറിലും നിയമസഭ തെരഞ്ഞെടുപ്പിലും അമിത്ഷാ ഇടെപ്പടുന്നുവെന്നായിരുന്നു മമതയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.