മോദിയെ പുറത്താക്കാൻ മുട്ടിപ്പായി പ്രാർഥിച്ച് മമത
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽനിന്ന് പുറത്താകാൻ പാർലമെൻ റ് വളപ്പിലെ ഗാന്ധിപ്രതിമക്കു മുന്നിൽ നിന്ന് ആകാശത്തേക്ക് നോക്കി ‘മുട്ടിപ്പായി പ്ര ാർഥിച്ച്’ മമത ബാനർജി. പാർലമെൻറ് സമ്മേളന സമാപന ദിനത്തിൽ ഡൽഹിയിൽ നടന്ന പ്രതി പക്ഷ റാലിയിൽ പെങ്കടുക്കാൻ എത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി തൃണമൂൽ കോൺഗ്രസ് എം.പിമാർക്കൊപ്പമാണ് പാർലമെൻറ് വളപ്പിൽ പ്രതിഷേധവും പ്രാർഥനയും നടത്തിയത്.
ബി.ജെ.പിയെയും മോദിയേയും അധികാരത്തിൽനിന്ന് മാറ്റി രാജ്യത്തെ രക്ഷിക്കണമെന്നാണ് ഗാന്ധിജിയോട് അപേക്ഷിച്ചതെന്ന് മമത ബാനർജി പറഞ്ഞു. മോദിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്ന മുദ്രാവാക്യവുമായി തൃണമൂൽ എം.പിമാർ ഗാന്ധിപ്രതിമക്കു മുന്നിൽ ധർണ നടത്തി.
ഫെഡറൽ ഘടന തകർക്കുകയാണ് കേന്ദ്രസർക്കാറെന്ന് അവർ കുറ്റപ്പെടുത്തി. മറ്റു പ്രതിഷേധങ്ങളും അവസാന ദിനത്തിൽ ഗാന്ധിപ്രതിമക്കു മുന്നിൽ നടന്നു. റഫാൽ പോർവിമാന ഇടപാടിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ നടത്തിയ ധർണയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പെങ്കടുത്തു. രാഹുൽ തൃണമൂൽ പ്രതിഷേധ പരിപാടി സ്ഥലത്തേക്കും ചെന്നു. മറ്റൊരിടത്തായി കേന്ദ്രസർക്കാറിനെതിരെ ടി.ഡി.പി എം.പിമാരും പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.