ബംഗാളിന് ആദ്യമായി സുരക്ഷാ ഉപദേഷ്ടാവ്; പ്രധാനമന്ത്രി മോഹം സഫലീകരിക്കാനെന്ന് ബി.ജെ.പി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിന് ആദ്യമായി സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ്. ഇന്ന് വിരമിക്കുന്ന ഡി.ജി.പി സുരജിത് കർ പുരകായസ്തയെയാണ് സംസ്ഥാനത്തിെൻറ സുരക്ഷാ ഉപദേഷ്ടാവായി മമതാ ബാനർജി നിയമിച്ചിരിക്കുന്നത്. ജൂൺ ഒന്നിന് സുരജിത് കർ സ്ഥാനമേൽക്കും. മുൻപ് കൊൽക്കത്ത പൊലീസ് കമീഷണറായിരുന്നു അദ്ദേഹം.
മെയ് 23 നാണ് സംസ്ഥാനത്തിന് സുരക്ഷാ ഉപദേഷ്ടാവ് എന്ന തസ്തിക സൃഷ്ടിച്ചത്. എന്നാൽ മമതയുടെ ഇൗ നടപടി ബി.ജെ.പിയുടെ രൂക്ഷ വിമർശനത്തിനാണ് വഴിവെച്ചത്.
വിരമിക്കുന്ന ഡി.ജി.പി ആരുടെ സുരക്ഷയെ കുറിച്ചാണ് ഉപദേശം നൽകാൻ പോകുന്നത്? മമതാ ബാനർജിയുടെേതാ ജനങ്ങളുടെതോ എന്ന് ബി.ജെ.പി നേതാവ് രാഹുൽ സിൻഹ ചോദിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങളെ ഇദ്ദേഹം സംരക്ഷിച്ചത് നാമെല്ലാം കണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് മന്ത്രി (ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് മമതാ ബാനർജിയാണ്) പൂർണമായും പരാജയമാണ്. മമതാ ബാനർജി ഇൗ തസ്തിക സൃഷ്ടിച്ചത് സുരജിത് കറിനു േവണ്ടി മാത്രമാണെന്നും രാഹുൽ സിൻഹ ആരോപിച്ചു.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും കൈകാര്യം ചെയ്യാനറിയാത്ത ഡയറക്ടർ ജനറലിന് സ്ഥാനക്കയറ്റം നൽകിയിരിക്കുകയാണ്. തൃണമൂൽ സർക്കാർ നടത്തിയ ലജ്ജാകരമായ ഇൗ ഗൂഢാലോചന മമതയുടെ പ്രധാനമന്ത്രി മോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. സുരജിത് കൊൽക്കത്ത കമീഷണർ എന്ന നിലയിലും ഡി.ജി.പി എന്ന നിലയിലും പരാജയമായിരുന്നു. ഡി.ജി.പി സ്ഥാനം അനധികൃതമായി നീട്ടി നൽകി. ഇപ്പോൾ സുരക്ഷാ ഉപദേഷ്ടാവാക്കുകയും ചെയ്തിരിക്കുന്നുവെന്നും സിൻഹ ആരോപിച്ചു. 2016ൽ വിരമിക്കേണ്ടിയിരുന്ന സുരജിത് കറിന് ഡി.ജി.പി എന്ന നിലയിൽ രണ്ടു വർഷം കൂടി നീട്ടി നൽകിയിരുന്നു.
മമതാ ബാനർജിയുടെ പ്രധാനമന്ത്രി മോഹം യഥാർഥത്തിൽ നടക്കില്ലെന്ന് അവർക്ക് അറിയാം. അതിനാൽ കേന്ദ്രത്തിൽ അജിത് ദോവലിെൻറതു പോലെ സംസ്ഥാനത്തും തസ്തിക രൂപീകരിച്ച് ആ വിഷമം മറക്കുകയാെണന്നും സിൻഹ പറഞ്ഞു.
എസ്.എസ്.എക്ക് രണ്ട് ഒാഫീസുകളാണ് അനുവദിച്ചത്. ഒന്ന് നബന്നയിലെ സെക്രേട്ടറിയറ്റിലും മറ്റൊന്ന് െപാലീസ് ആസ്ഥാനമായ ഭാബനി ഭവനിലും. 2019െല തെരഞ്ഞെടുപ്പിനെ നേരിടാൻ മമതക്ക് വിശ്വസ്തനായ പൊലീസ് ഒാഫീസറെ വേണമെന്നതിനാലാണ് ഇത്തരണമാരു നിയമനം എന്നാണ് ഉദ്യോഗസ്ഥർ അടക്കം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.