മമത സർക്കാറിന് ഹിന്ദുവിരുദ്ധ മനോഭാവം; വിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. മമത ബാനർജി സർക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവമാണെന്നും അത് സ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾ വർധിപ്പിക്കുന്നുവെന്നും നദ്ദ ആരോപിച്ചു.പശ്ചിമ ബംഗാളിലെ പുതിയ പാർട്ടി കമ്മറ്റിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വെർച്വൽ മീറ്റിങ്ങിനിടെയാണ് നദ്ദയുടെ വിമർശനം.
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മമത സർക്കാർ ന്യൂനപക്ഷ പ്രീതിപ്പെടുത്തൽ നയങ്ങളാണ് പിന്തുടരുന്നത്. ആഗസ്റ്റ് അഞ്ചിന് രാജ്യം മുഴുവൻ അയോധ്യയിലെ രാമക്ഷേത്രത്തിൻെറ ഭൂമി പൂജയിൽ പങ്കാളികളായിരിക്കുേമ്പാൾ അത് ജനങ്ങൾ കാണാതിരിക്കാൻ മമത അന്ന് പശ്ചിമ ബംഗാളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. എന്നാൽ ബക്രീദ് ദിനത്തിൽ ലോക്ക്ഡൗൺ പിൻവലിച്ചു. ഹിന്ദു വിരുദ്ധ മനോഭാവവും പ്രീണിപ്പിക്കൽ രാഷ്ട്രീയവുമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്ന നയമെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും നദ്ദ ആരോപിച്ചു.
അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രൂപ രേഖ ബി.ജെ.പി തയാറാക്കി കഴിഞ്ഞു. 2011ൽ ബി.ജെ.പിക്ക് 4 സീറ്റുകളുള്ള ബംഗാളിൽ വോട്ട് വിഹതം രണ്ടു ശതമാനമായിരുന്നു. 2014 ൽ 2 സീറ്റുകളാണ് ലഭിച്ചതെങ്കിലും വോട്ട് വിഹിതം 18 ശതമാനമായി ഉയർന്നു. 2019ൽ അത് 40 ശതമാനമായി. അതേ വേഗതയിൽ തന്നെ പ്രവർത്തിച്ചുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുമെന്നും നദ്ദ പറഞ്ഞു.
വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്പസിൽ അടുത്തിടെ നടന്ന അക്രമ സംഭവം പരാമർശിച്ച നദ്ദ മമത സർക്കാർ ശാന്തി നികേതനിലെ വിശ്വഭാരതി സർവകലാശാലയിലുള്ള തൃണമൂൽ മാഫിയ രവീന്ദ്രനാഥ ടാഗോറിെൻറ പാരമ്പര്യം പോലും നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും നദ്ദ ഉയർത്തി. ജനാധിപത്യത്തിെൻറ ചാമ്പ്യൻമാർ എന്ന പറയപ്പെടുന്നവർ നൂറിലധികം ബി.ജെ.പി പ്രവർത്തകരുടെ മരണത്തിൽ മൗനം പാലിച്ചു. സംസ്ഥാനത്ത് നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പാർട്ടി പ്രവർത്തകർ വ്യാജമായി പ്രതിചേർക്കപ്പെടുകയും ജയിൽ അടക്കപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ദരിദ്രർക്കായി നടപ്പാക്കിയ അഞ്ചു ലക്ഷം രൂപയുടെ മെഡിക്കൽ കവറേജ് പദ്ധതി ആയുഷ്മാൻ ഭാരത് ബംഗാളിൽ അർഹരായ 4.57 കോടി ആളുകൾക്ക് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ കർഷകരെ കേന്ദ്രസർക്കാറിെൻറ പദ്ധതികളിൽ നിന്നും അകറ്റി. അവർക്ക് പ്രധാനമന്ത്രി കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിച്ചില്ല. കേന്ദ്രത്തിൽ നിന്നും പണം കൈപറ്റി പല പദ്ധതികളും മമത ബാനർജി പേരുമാറ്റി നടപ്പാക്കുകയാണുണ്ടായതെന്നും ജെ.പി നദ്ദ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.