മമതയുടെ മോദി വിരുദ്ധ മെഗാറാലി തുടങ്ങി
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ യുണൈറ്റഡ് ഇന്ത്യ മെഗാറാലി തുടങ്ങി. ഒരു മുൻ പ്രധാനമന്ത്രി, മൂന്ന് മുഖ്യമന്ത്രിമ ാർ, ആറ് മുൻ മുഖ്യമന്ത്രിമാർ, അഞ്ച് മുൻ കേന്ദ്ര മന്ത്രിമാർ എന്നിവർ റാലിയിൽ പെങ്കടുക്കുന്നുണ്ട്.
മുൻ പ് രധാനമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, എൽ.ജെ.പി നേതാവ് ശരത് യാദവ്, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി അധ്യക്ഷൻ ശരത്പവാർ, മുൻ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ജിഗോങ ് അപാങ്, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുള്ള, പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, ഡൽഹി മുഖ ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, മുൻ ബി.ജെ.പി നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, രാംജത്മലാനി, ശത്രുഘ്നൻ സിൻഹ, ഗുജറാത്തിലെ ബി.ജെ.പി വിരുദ്ധ നേതാക്കളായ ഹാർദിക് പേട്ടൽ, എം.എൽ.എ ജിഗ്നേഷ് മേവാനി തുടങ്ങിയവരാണ് റാലിയിൽ പെങ്കടുക്കുന്നത്.
രാഹുൽഗാന്ധിയും മായാവതിയും റാലിയിൽ പെങ്കടുക്കുന്നില്ലെങ്കിലും പ്രതിനിധികളെ അയച്ചു. മല്ലികാർജുൻ ഖാർഗെ, മനു അഭിഷേക് സിങ്വി എന്നിവരെയാണ് കോൺഗ്രസ് പ്രതിനിധികളായി അയച്ചത്. ബി.എസ്.പി പ്രതിനിധിയായി മുതിർന്ന നേതാവ് സതീഷ് ചന്ദ്ര മിശ്ര പെങ്കടുക്കുന്നുണ്ട്. ബിജു ജനതാദൾ, സി.പി.എം എന്നീ പാർട്ടികൾ ഒഴികെ 22 പ്രതിപക്ഷ പാർട്ടികൾ റാലിയിൽ പെങ്കടുക്കുന്നു.
ബംഗാൾ മുഖ്യമന്ത്രജി മമത ബാനർജിയാണ് റാലിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചത്. വ്യക്തിപ്രഭാവം കൂടിടക്കൊണ്ട് ചർച്ചയിൽ മോഡറേറ്ററുടെ റോളും മമതാ ബാനർജി വഹിച്ചു. തലമുതിർന്ന നേതാക്കൾ വേദിയിലിരിക്കെ തന്നെ ഹാർദിക് പേട്ടലിനെയാണ് ആദ്യം സംസാരിക്കാൻ ക്ഷണിച്ചത്. സുഭാഷ് ചന്ദ്ര ബോസ് ബ്രിട്ടീഷുകാർക്കെതിരെ പോരാടി, നാം കള്ളൻമാർക്കെതിരെ പോരാടുന്നു - ഹാർദിക് പറഞ്ഞു.
ഹാർദിക് പേട്ടലിനു ശേഷം ദലിത് നേതാവ് ജിഗ്നേഷ് മേവാനിയാണ് സംസാരിക്കാൻ എത്തിയത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും തകർക്കാനായി എല്ലാ പാർട്ടികളും ഒരുമിച്ച് നിന്ന് േപാരാടണമെന്ന് ജിഗ്നേഷ് പറഞ്ഞു.
ഇൗ റാലി പ്രധാനമന്ത്രി മോദിക്കെതിരെ അല്ലെന്ന് വിമത ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള റാലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 ലക്ഷം പേെര അണിനിരത്തി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയെ വിറപ്പിക്കുകയാണ് മമതയുടെയും പ്രതിപക്ഷത്തിെൻറയും ലക്ഷ്യം. റാലിക്ക് മുന്നോടിയായി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് മുഴുവൻ ദേശീയ നേതാക്കളെയും സ്വാഗതം ചെയ്യുന്നതായി മമത ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.