കൊൽക്കത്തയെ ഇളക്കി മമതയുടെ റോഡ് ഷോ
text_fieldsകൊൽക്കത്ത: 'ദീദീ... നിങ്ങൾ മുന്നോട്ടുതന്നെ പോകൂ... ഞങ്ങളുണ്ട് കൂടെ..' കൊൽക്കത്ത നഗരത്തെ ഇളക്കിമറിച്ച് മമത ബാനർജിയുടെ റോഡ് ഷോ. റോഡിനിരുവശവും ആയിരക്കണക്കിന് അനുയായികൾ ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കുന്നു. സുരക്ഷ ഭടന്മാർ തള്ളിനീക്കുന്ന വീൽചെയറിലിരുന്ന് ദീദി അവർക്ക് ബംഗാളികളുടെ നവവത്സരാശംസ നേരുന്നു. തെരഞ്ഞെടുപ്പിെൻറ പ്രചാരണം ഉച്ചകോടിയിലേക്ക് നീങ്ങുന്ന ബംഗാളിെൻറ തലസ്ഥാന നഗരിയിൽ മമത ബാനർജി റോഡ് ഷോക്ക് വന്നത് തനിച്ചല്ല. ബോളിവുഡിലെ മുൻ താരറാണിയും സമാജ്വാദി പാർട്ടി എം.പിയുമായ ജയ ബച്ചനും കൂടെയുണ്ടായിരുന്നു.
കൊൽക്കത്ത നഗരത്തിലെ ബെലഘട്ട മണ്ഡലത്തിലെ അേലാച്ഹയ സിനിമ ഹാൾ മുതൽ ബൗ ബസാർ വരെയുള്ള നാലു കിലോ മീറ്റർ ദൂരത്തിലായിരുന്നു മമതയുടെ റോഡ് ഷോ. 'അക്രമകാരികളായ ബി.ജെ.പി തുലയെട്ട..', 'കളി ജയിക്കുകതന്നെ ചെയ്യും..' തുടങ്ങിയ മുദ്രാവാക്യങ്ങളും അനുയായികൾ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. ബെലഘട്ട സ്ഥാനാർഥി പരേഷ് പോളും മമതക്കൊപ്പമുണ്ടായിരുന്നു. റാലിക്കൊടുവിൽ നടന്ന യോഗത്തിൽ ബംഗളോ നബബർഷ (ബംഗാളി പുതുവർഷം) ആശംസകൾ നേർന്നു. ബംഗാളികൾക്ക് െഎശ്വര്യവും സമാധാനവും സന്തോഷവുമുണ്ടാകെട്ട എന്ന് മമത ആശംസിച്ചു.
'ബംഗാളിന് വേണ്ടത് മാറ്റമല്ല, മമത നടപ്പാക്കിയ വികസനങ്ങൾ ഉയരങ്ങളിലെത്തിക്കുകയാണ്. അതിന് ദീദിയെ വീണ്ടും തെരഞ്ഞെടുക്കുക...' മമതയെ അനുഗമിച്ച ജയ ബച്ചൻ പറഞ്ഞു. 'പരിക്കേറ്റ കാലുമായാണ് മമത ഇൗ പോരിനിറങ്ങിയിരിക്കുന്നത്. ആ പോരാട്ടത്തിൽ നിങ്ങളവരെ വിജയിപ്പിക്കണം..' ജയ ബച്ചൻ ആഹ്വാനം ചെയ്തു.
ബംഗാൾ ബി.ജെ.പി നേതാക്കൾക്കെതിരെ തെര. കമീഷൻ നടപടി
ന്യൂഡൽഹി: പ്രകോപന പ്രസംഗത്തിന് ബംഗാളിലെ ബി.ജെ.പി നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് 24 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ സായന്തൻ ബസുവിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസും നൽകി.
24 പർഗാനാസിലെ ബാരാനഗറിൽ നടത്തിയ പ്രസംഗത്തിനെതിരെ ലഭിച്ച പരാതിയിലാണ് സായന്തൻ ബസുവിനെതിരെ നടപടി. 24 മണിക്കൂറിനകം മറുപടി നൽകാനും ആവശ്യപ്പെട്ടു. സംസ്ഥാനത്തിെൻറ പലയിടത്തും സീതൾകുച്ചി ആവർത്തിക്കും എന്ന് പ്രസംഗിച്ചതിനാണ് ഘോഷിനെതിരെ നടപടി. കൂച്ച് ബിഹാർ ജില്ലയിലെ സീതൾകുച്ചിയിൽ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര പൊലീസിെൻറ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടത് എടുത്തുപറഞ്ഞായിരുന്നു ഘോഷിെൻറ വിവാദ പ്രസംഗം.
വ്യാഴാഴ്ച വൈകുന്നേരം ഏഴു മുതൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴു വരെയാണ് പ്രചാരണവിലക്കെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.