കലാപത്തിനു വന്നവരെ ഹോട്ടലുകളില്‍ നിന്നിറക്കി മമത
text_fieldsകൊല്‍ക്കത്തയിലെ അമിത് ഷായുടെ റാലിയില്‍ കലാപമഴിച്ചുവിട്ടത് അന്യസംസ്ഥാനത്തുനി ന്ന് ഇറക്കുമതി ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരാണെന്ന വിവരം പുറത്തുവന്നതോടെ കലാപത്തിന ുവന്നവരെ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നിറക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് കൊല്‍ക്കത്ത നഗരത്തിലെ ഹോട്ടലുകളില്‍ പൊലീസ് തുടരുന്ന റെയ്ഡ് 24 മണിക്കൂര്‍ നീണ്ടു.
ബി.ജെ.പി വക്താവും സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യവുമായ തീവ്ര ഹിന്ദുത്വവാദി തേജീന്ദര്‍ സിങ് പാല് ബഗ്ഗയടക്കം നൂറിലേറെ പേരെ ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാസാഗര്‍ കോളജിലെ അക്രമവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 60ലേറെ പേരെ അറസ്റ്റുചെയ്തിട്ടുമുണ്ട്. ബഗ്ഗക്ക് ആക്രമണത്തിെൻറ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്റിയൻ ആരോപിച്ചു.
ട്വിറ്ററിലൂടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകള്‍ എന്തിനാണ് കൊല്‍ക്കത്തയില്‍ തമ്പടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. ബിഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നെല്ലാം ബി.ജെ.പി ഗുണ്ടകളെ ഇറക്കുമതി ചെയ്തുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അക്രമങ്ങള്‍ നടത്തിയതില്‍ അന്യസംസ്ഥാനത്തുനിന്ന് എത്തിയവരുണ്ടെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.