'ബി.എസ്.എഫിന് നൽകിയ വിപുലാധികാരം പിൻവലിക്കണം'; മോദി-ദീദി കൂടിക്കാഴ്ച അവസാനിച്ചു
text_fieldsന്യൂഡൽഹി: അതിർത്തി രക്ഷാ സേനയായ ബി.എസ്.എഫിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ വിപുലാധികാരം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരോന്ദ്രമോദിയോട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിൽ മൂന്നു ദിവസത്തെ നിർണായക ചർച്ചകൾക്കെത്തിയ മമത, ബുധനാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാനത്തെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച മമത, അടുത്ത വർഷം ബംഗാളിൽ നടക്കുന്ന ഗ്ലോബൽ ബിസിനസ്സ് മീറ്റിലേക്ക് മോദിയെ ക്ഷണിക്കുകയും ചെയ്തു. പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തിപങ്കിടുന്ന പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം സംസ്ഥാനങ്ങളിലേക്ക് 50 കിലോമീറ്റർ വരെ കടന്നുചെന്ന് റെയ്ഡും അറസ്റ്റും നടത്താൻ ബി.എസ്.എഫിന് നൽകിയ വിപുലാധികാരം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ത്രിപുരയിൽ അരങ്ങേറുന്ന വ്യാപക അക്രമങ്ങളും മോദിയുടെ ശ്രദ്ധയിൽപെടുത്തി. ത്രിപുരയിൽ പാർട്ടി പ്രവർത്തകർക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ടി.എം.സി പ്രതിഷേധിച്ചിരുന്നു. നേരത്തെ, ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുമായി മമതി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമുൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു. ഞാൻ നേരത്തെ തന്നെ അവർക്കൊപ്പമാണെന്നും പാർട്ടിയിൽ (ടി.എം.സി) ചേരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.