കേന്ദ്ര ഫണ്ട് തടഞ്ഞുവെക്കൽ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത
text_fieldsന്യൂഡൽഹി: തടഞ്ഞുവെക്കപ്പെട്ട കേന്ദ്ര ഫണ്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തൃണമൂൽ കോൺഗ്രസ് എം.പിമാരുടെ സംഘത്തോടൊപ്പമായിരുന്നു മമതയുടെ മോദിയുമായുള്ള കൂടിക്കാഴ്ച.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥർ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ മമത പറഞ്ഞു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉൾപ്പെടെ തടഞ്ഞുവെക്കുന്നതായി ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തിവരുകയാണ്. ഇതിനിടെയാണ് ഇൻഡ്യ മുന്നണി യോഗത്തിനായി ഡൽഹിയിലെത്തിയ മമത പ്രധാനമന്ത്രിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്ര ഫണ്ട് തടഞ്ഞുവെക്കുന്നതിനെതിരെ കേരളമടക്കം പ്രതിപക്ഷ സംസ്ഥാനങ്ങൾ നിരന്തരം പ്രതിഷേധം ഉയർത്തുന്നുണ്ട്. ഡൽഹി സർക്കാറും കഴിഞ്ഞ ദിവസം കേന്ദ്രത്തെ വിമർശിച്ച് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.