പ്രതിമ നിർമിക്കാനുള്ള പണം ബംഗാളിൻെറ കൈവശമുണ്ട് -മമത
text_fieldsകൊൽക്കത്ത: പ്രതിമകൾ തകർക്കുന്നത് ബി.ജെ.പിയുടെ ശീലമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ത്രിപുര യിൽ ലെനിൻ, ഗുജറാത്തിൽ അംബേദ്കർ, പശ്ചിമബംഗാളിൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ- പ്രതിമ തകർക്കുക എന്നത് ബി.ജെ.പിയുടെ സ്വഭാവമാണെന്നും മമത പറഞ്ഞു. വിദ്യാസാഗറിൻെറ പ്രതിമ നിർമിക്കാനുള്ള പണം പശ്ചിമബംഗാൾ സർക്കാറിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, 200 വർഷത്തെ പൈതൃകം തിരികെ തരാൻ ബി.ജെ.പിക്ക് സാധിക്കുമോ. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിമ തകർത്തുവെന്ന് മോദി നുണ പറയുകയാണ്. ധൈര്യമുണ്ടെങ്കിൽ മോദി ആരോപണം തെളിയിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ബി.ജെ.പിക്ക് അനുകൂലമായിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ പെരുമാറുന്നത്. കമീഷനെ നയിക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പിയുടെ സഹോദര സ്ഥാപനമായി തെരഞ്ഞെടുപ്പ് കമീഷൻ മാറി. സത്യം വിളിച്ച് പറയുന്നതിന് ഭയമില്ല. ഇതിൻെറ പേരിൽ ജയിലിൽ പോകാനും തയാറാണെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.