തൃണമൂൽ സ്ഥാനാർഥികളായി; 41 ശതമാനം വനിത പ്രാതിനിധ്യം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലേക്കുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പാർട്ടി അധ്യക്ഷ യും മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രഖ്യാപിച്ചു. നിലവിലെ പത്ത് എം.പിമാരെ തഴഞ്ഞ ലിസ്റ്റിൽ 17 പേർ വനിതകളാണ്. ഇത് മൊത്തം സ്ഥാനാർഥികളുടെ 41 ശതമാനം വരും.
കഴിഞ്ഞ തവണ ബാങ്കുറ മണ്ഡലത്തിൽനിന്ന് മുതിർന്ന സി.പി.എം നേതാവ് ബസുദേവ് ആചാര്യയെ അട്ടിമറിച്ച മൂൺ മൂൺ സെൻ ഉൾപ്പെടെ നിരവധി സിനിമ താരങ്ങൾ പട്ടികയിൽ ഇടംപിടിച്ചു. മൂൺ മൂൺ ഇത്തവണ അസൻസോളിൽ ജനവിധി തേടും. നടിമാരായ ശതാബ്ദി റോയി ബിർബുമിലും മിമി ചക്രവർത്തി ജാദവ്പുരിലും നുസ്റത്ത് ജഹാൻ ബസിർഹാതിലും മത്സരിക്കുമെന്ന് മമത പറഞ്ഞു.
മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ പ്രസൂൺ ബാനർജി ഹൗറ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടും. സംസ്ഥാനത്ത് ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒഡിഷ, അസം, ഝാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലും ആൻഡമാനിലും പാർട്ടി മത്സരിക്കുമെന്ന് ചൊവ്വാഴ്ച സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയ മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റഫാലടക്കം നിരവധി വിഷയങ്ങളിൽ ഉഴലുന്ന മോദി സർക്കാറും ബി.ജെ.പിയും വോട്ടർമാരെ സ്വാധീനിക്കാൻ വി.വി.െഎ.പികൾ യാത്രചെയ്യുന്ന ഹെലികോപ്ടറുകളും ചാർേട്ടഡ് വിമാനങ്ങളും ഉപയോഗിച്ച് പണമൊഴുക്കുന്നതായി വിവരം ലഭിച്ചതായും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.