പെട്രോൾ വില: ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്ത് മമതയുടെ പ്രതിഷേധം; 'മോദിയും അമിത് ഷായും ഇന്ത്യയെ വിൽക്കുന്നു'
text_fieldsകൊൽക്കത്ത: രാജ്യത്ത് അനിയന്ത്രിതമായി ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിെൻറ നടപടിക്കെതിരെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധവുമായി മമത. ഇലക്ട്രിക് സ്കൂട്ടറിെൻറ പിൻസീറ്റിൽ പ്ലക്കാർഡ് കഴുത്തിൽ തൂക്കി യാത്ര ചെയ്താണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രദ്ധ കവർന്നത്.
സംസ്ഥാന മന്ത്രി ഫിർഹാദ് ഹാകിമാണ് സ്കൂട്ടർ ഓടിച്ചത്. ഹസ്ര മോർ മുതൽ പശ്ചിമ ബംഗാൾ സെക്രേട്ടറിയറ്റ് വരെ അഞ്ചു കിലോമീറ്റർ അവർ സ്കൂട്ടറിൽ യാത്ര ചെയ്തു. റോഡിെൻറ ഇരുവശത്തുമുള്ള ആളുകൾ കൈവീശി മമതക്ക് അഭിവാദ്യം നേരുന്നുണ്ടായിരുന്നു.
'നിങ്ങളുടെയൊക്കെ വായിലെന്താണ്? പെട്രോൾ വില വർധിക്കുന്നു, ഡീസൽ വില വർധിക്കുന്നു, പാചകവാതക വില വർധിക്കുന്നു' എന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയത്. മോദി സർക്കാർ വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും ഇന്ധനവില വർധന കുറക്കാൻ അവർ ഒന്നും ചെയ്തിട്ടില്ലെന്നും മമത വിമർശിച്ചു.
#WATCH | West Bengal Chief Minister Mamata Banerjee travels on an electric scooter in Kolkata as a mark of protest against rising fuel prices. pic.twitter.com/q1bBM9Dtua
— ANI (@ANI) February 25, 2021
മോദി അധികാരത്തിൽ കയറിയ സമയത്തുള്ള വിലയും ഇപ്പോഴുള്ള വിലയും നോക്കുക. മോദിയും അമിത് ഷായും ചേർന്ന് ഇന്ത്യയെ വിൽക്കുകയാണെന്നും മമത ആഞ്ഞടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.