സോണിയ വിളിച്ച യോഗം ബഹിഷ്ക്കരിക്കുമെന്ന് മമത
text_fieldsകൊൽക്കത്ത: വേണ്ടിവന്നാൽ തനിച്ച് പോരാടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന ർജി. ഈ മാസം 13ന് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് മമത ഇങ്ങനെ പറഞ്ഞത് . ദേശീയ പണിമുടക്ക് ദിവസമായ ബുധനാഴ്ച കോൺഗ്രസ്-ഇടത് പാർട്ടികൾ സംസ്ഥാനത്ത് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിക്കുന്നതെന്നും അവർ നിയമസഭയിൽ പറഞ്ഞു. കോൺഗ്രസിെൻറയും ഇടത് മുന്നണിയുടെയും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല.
അവർ നടത്തിയ അക്രമത്തെ ന്യായീകരിക്കാനുമാവില്ല -മമത കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ സഭ പുതിയ പ്രമേയം കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴാണ് അവർ രോഷാകുലയായത്. ‘നിങ്ങൾ ബംഗാളിൽ ഒരു നയവും ഡൽഹിയിൽ നേർവിപരീത സമീപനവും സ്വീകരിക്കുന്നു. എനിക്ക് നിങ്ങളോടൊപ്പം ചേരാനാകില്ല. ഞാൻ തനിച്ച് പോരാടും’ -കോൺഗ്രസ്, ഇടതു പാർട്ടി അംഗങ്ങളോടായി അവർ നയം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് യൂനിവേഴ്സിറ്റി കാമ്പസുകളിലും രാജ്യമാകെയും നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സോണിയ യോഗം വിളിച്ചിരിക്കുന്നത്. സർക്കാറിനെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന ആശയം മുന്നോട്ടുവെച്ചത് താനാണ്.
എന്നിട്ട് എന്താണ് പണിമുടക്ക് ദിനത്തിൽ ഇവിടെ സംഭവിച്ചതെന്നും അക്രമങ്ങൾ പരാമർശിച്ച് മമത ചോദിച്ചു. എൻ.സി.പി നേതാവ് ശരദ് പവാറിനെ ഫോണിൽ വിളിച്ച് യോഗത്തിനെത്തില്ലെന്ന് മമത അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.