Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുടെ സന്ദർശനം...

അമിത്​ ഷായുടെ സന്ദർശനം നാളെ; തൃണമൂലിൽനിന്ന്​ ഇന്നുമാത്രം പുറത്തുപോയത്​ രണ്ടുനേതാക്കൾ

text_fields
bookmark_border

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽനിന്ന്​ വെള്ളിയാഴ്​ച പുറത്തുപോയത്​ രണ്ടു ​േനതാക്കൾ. മുതിർന്ന എം.എൽ.എ ശിൽബദ്ര ദത്ത പാർട്ടി വിട്ടതിന്​ പിന്നാലെ ന്യൂനപക്ഷ സെൽ നേതാവ്​ കബീറുൽ ഇസ്​ലാമും രാജിവെച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന്​ അഞ്ചുമാസം മാത്രം ബാക്കി നി​ൽക്കെയാണ്​ തൃണമൂൽ കോൺ​ഗ്രസ്​ നേരിടുന്ന പ്രതിസന്ധി. ബാരക്​പുർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയാണ്​ ശിൽബദ്ര ദത്ത. 'നിലവിലെ സാഹചര്യത്തിൽ താൻ പാർട്ടിയിൽ അയോഗ്യനാണെന്ന്​ കരുതുന്നു. പക്ഷേ എം.എൽ.എ സ്​ഥാനം രാജിവെക്കുന്നില്ല. എന്തിന്​ ഞാൻ എം.എൽ.എ സ്​ഥാനം രാജിവെക്കണം? ജനങ്ങളുടെ വോട്ടുനേടിയാണ്​ ഞാൻ വിജയിച്ചത്​. അതിനാൽ ഞാൻ പോയാൽ, അവർ എവിടേക്ക്​ പോകും' -തൃണമൂലിൽനിന്ന്​ രാജിവെക്കുന്നതായി കത്ത്​ ഇമെയിൽ അയച്ചശേഷം ദത്ത മാധ്യമങ്ങളോട്​ പ്രതികരിച്ചു.

കഴിഞ്ഞദിവസം സുവേന്ദു അധികാരിയും ജി​തേന്ദ്ര തിവാരിയും രാജിക്കത്ത്​ കൈമാറിയിരുന്നു. മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷായുടെ ബംഗാൾ സന്ദർശനത്തിന്​ മുന്നോടിയായാണ്​ തൃണമൂൽ കോൺ​ഗ്രസിലെ ഈ വിള്ളൽ. നാളെയാണ്​ അമിത്​ ഷായുടെ ബംഗാൾ സന്ദർശനം. അമിത്​ ഷായുടെ നീക്കങ്ങളിലൂടെ പലരും തൃണമൂൽവിട്ട്​ ബി.ജെ.പിയിലെത്തുമെന്നാണ്​ സൂചന.

2016​െല നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിൻെറ വിജയത്തിന്​ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു സുവേന്ദു അധികാരി. സു​േവന്ദു അധികാരി പാർട്ടിയിലേക്ക്​ ചേക്കേറിയാൽ വലിയ നേട്ടമാകും ബി.ജെ.പിക്ക്​.

സംസ്​ഥാനത്തിൻെറ പടിഞ്ഞാറൻ ഭാഗങ്ങളിൽ സുവേന്ദുവിന്​ വൻ പിടിപാടുണ്ട്​. പടിഞ്ഞാറൻ ബംഗാളിലെ ഏകദേശം 50ഓളം പ്രാദേശിക നേതാക്കൾ തനിക്കൊപ്പമുണ്ടെന്ന്​ സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം മമത ബാനർജി മന്ത്രിസഭയിൽനിന്ന്​ സുവേന്ദു രാജിവെച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ പാർട്ടിയിൽനിന്നുള്ള രാജിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressKabirul Islam
News Summary - Mamata Banerjee Sees Another MLA Quit, Four Exits In 24 Hours
Next Story