ഗവർണർ ഭീഷണിപ്പെടുത്തിയെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഗവർണർ കേസരി നാഥ് ത്രിപാഠി തന്നെ ഭീഷണിപ്പെടുത്തിയെന്നും ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെപ്പോലെ പെരുമാറിയെന്നും അവർ സെക്രേട്ടറിയറ്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗവർണർ ഫോണിലൂടെയാണ് ഭീഷണിപ്പെടുത്തിയത്.
ബി.ജെ.പി പക്ഷംപിടിച്ചായിരുന്നു അദ്ദേഹത്തിെൻറ സംഭാഷണം. അത് തന്നെ വേദനിപ്പിച്ചു. ഇത്തരത്തിൽ സംസാരിക്കരുതെന്ന് താൻ അദ്ദേഹത്തോട് പറയുകയും ചെയ്തു -മമത പറഞ്ഞു.
ക്രമസമാധാനത്തെപ്പറ്റി അദ്ദേഹം വലിയവായിൽ സംസാരിച്ചു. താൻ ആരുടേയും ദയകൊണ്ടല്ല ഇവിടെ ഇരിക്കുന്നത്. അദ്ദേഹത്തിെൻറ സംഭാഷണം കേട്ട തനിക്ക് കസേര ഉപേക്ഷിച്ചുപോകാനാണ് ആദ്യം തോന്നിയതെന്നും അവർ പറഞ്ഞു.
എന്നാൽ, സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാകുേമ്പാൾ ഗവർണർക്ക് മൂകസാക്ഷിയായി ഇരിക്കാനാവില്ലെന്ന് കെ.എൻ. ത്രിപാഠി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.