ഇൻഡ്യ സഖ്യത്തെ ദേശീയതലത്തിൽ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് മമത
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രുപീകരിക്കുന്നതിനായി ഇൻഡ്യ സഖ്യത്തെ ദേശീയതലത്തിൽ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളിൽ ഇൻഡ്യ സഖ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് താനാണ്. സഖ്യത്തിന് പേര് നൽകിയതും താനാണ്. പക്ഷേ, പശ്ചിമബംഗാളിൽ സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. എണ്ണാൻ പോലും ആളില്ലാത്ത രീതിയിലേക്ക് ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും എത്തി. ഇവിടെ അവർ ഞങ്ങൾക്കൊപ്പമല്ല. ബി.ജെ.പിക്കൊപ്പം നിന്നാണ് ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മമത ബാനർജി പറഞ്ഞു.
ബി.ജെ.പി 400 സീറ്റിൽ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, അത് ഒരിക്കലും നടക്കാൻ പോവുന്നില്ല. രാജ്യത്തിന് മുഴുവൻ അറിയാം ബി.ജെ.പിയിൽ നിറയെ കള്ളൻമാരാണെന്ന്. ഇൻഡ്യ സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ പുറത്ത് നിന്ന് പിന്തുണക്കും. ഞങ്ങളുടെ സഹോദരിമാർക്കും അമ്മമാർക്കും ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ വേണ്ടിയാണ് അത്. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്നവർക്കും പ്രശ്നങ്ങളുണ്ടാവരുത്.
ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ സി.എ.എ പിൻവലിക്കുമെന്നും മമത പറഞ്ഞു. എൻ.ആർ.സി രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ഏകസിവിൽകോഡും നടപ്പിലാക്കില്ലെന്ന് മമത ബാനർജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.