നന്ദിഗ്രാമിലെ തോൽവി; സുവേന്ദുവിനെതിരായ മമതയുടെ കേസ് ഇന്ന് കൽക്കത്ത ഹൈക്കോടതിയിൽ
text_fieldsന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ നിർണായക നന്ദിഗ്രാം പോരാട്ടത്തിൽ ബി.െജ.പി സ്ഥാനാർഥി സുവേന്ദു അധികാരി ജയിച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നൽകിയ പരാതിയിൽ കൽക്കത്ത ഹൈക്കോടതി ഇന്ന് വാദം കേൾക്കും. 2011ൽ തന്നെ അധികാരത്തിലെത്തിച്ച ഇതേ മണ്ഡലത്തിൽ 2,000 ൽ താഴെ വോട്ടിനാണ് മമത പരാജയപ്പെട്ടത്.
സുവേന്ദുവിന്‍റെ ജയം അസാധുവാക്കണമെന്നാണ് മമതയുടെ ആവശ്യം. കൈക്കൂലി നൽകൽ, വെറുപ്പം ശത്രുതയും പ്രചരിപ്പിക്കൽ, മതത്തിന്‍റെ പേരു പറഞ്ഞ് വോട്ടു തേടൽ എന്നിവയാണ് സുവേന്ദുവിനെതിരെ നൽകിയ പരാതിയിൽ നിരത്തിയ കാരണങ്ങൾ.
വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയതിനെയും മമത ചോദ്യം ചെയ്യുന്നുണ്ട്. മണിക്കൂറുകളോളം സെർവർ തകരാറിലായത് ബോധപൂർവമായ ഇടപെടലിനുവേണ്ടിയായിരുന്നുവെന്നും ആരോപിക്കുന്നു. മൂന്നു ദിവസം മുമ്പാണ് സുവേന്ദുവിനെതിരെ കേസ് നൽകിയത്. ജസ്റ്റീസ് ചന്ദയാണ് കേസ് പരിഗണിക്കുക.
നന്ദിഗ്രാം ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ അഭിഭാഷകൻ സഞ്ജയ് ബോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.