പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാൻ മമത ഗൂഡാലോചന നടത്തുന്നു -ബി.ജെ.പി
text_fieldsനോർത്ത് 24 പർഗാനാസ്: പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗൂഡാലോചന നടത്തുന്നെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ്. ഞങ്ങളുടെ നേതാക്കൾ ഡൽഹിയിൽ നിന്ന് വരുമ്പോൾ മമത ഭയപ്പെടുന്നെന്നും ഘോഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്ത് വന്ന് അക്രമത്തിന് പ്രേരിപ്പിക്കുന്ന പുറത്തുനിന്നുള്ളവർക്ക് സ്ഥാനമില്ലെന്ന് ബാനർജി പറഞ്ഞതിന് പിന്നാലെയാണ് ഘോഷിന്‍റെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹിയിൽ നിന്ന് ഇവിടെയെത്തുമ്പോൾ മമത ബാനർജി അസ്വസ്ഥയാകുന്നു. അഞ്ച് മുതൽ ആറ് വർഷമായി അമിത് ഷാ ബംഗാളിലേക്ക് വരുന്നു. സ്വന്തം പ്രയത്നത്താൽ അദ്ദേഹം ഇവിടെ പാർട്ടി രൂപവത്കരിച്ചു. താഴേത്തട്ടിലുള്ളവരും തൊഴിലാളികളും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു. ഇതിനെ ഭയപ്പെടേണ്ടതിന്‍റെ ആവശ്യകത എന്താണ് - ഘോഷ് ചോദിച്ചു.
'ഗുജറാത്തിൽ നിന്ന് വന്ന രാഷ്ട്രപിതാവിനെ നിങ്ങൾ ബഹുമാനിക്കുന്നു. മോദിയും അമിത്ഷായും അതേ ഗുജറാത്തിൽ നിന്ന് വരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. നിരവധി തീവ്രവാദ ഗ്രൂപ്പുകൾ ഇവിടെ സജീവമാണന്നും ഘോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.