ഷിക്കാഗോ സന്ദർശനത്തിന് അനുമതി നൽകിയില്ലെന്ന് മമത; നിഷേധിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കാനിരിക്കുന്ന ഷിക്കാഗോയിലെ വേൾഡ് ഹിന്ദു സമ്മേളനം തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്. പരിപാടിക്കെതിരെ കേന്ദ്രം നടത്തുന്ന ഗൂഢാലോചനയെ തുടർന്ന് സമ്മേളനം റദ്ദാക്കേണ്ടി വരുമെന്ന ഭയത്തിലാണ് സംഘാടകരെന്നും തൃണമൂൽ നേതാവ് ഡെറിക് ഒബ്രിൻ ആരോപിച്ചു.
അതേസമയം, തൃണമൂലിന്‍റെ ആരോപണങ്ങൾ തള്ളി കേന്ദ്രം രംഗത്തുവന്നു. മമതയുടെ ഷിക്കാഗോ സന്ദർശനത്തേയൊ, അവിടെ നടക്കുന്ന പരിപാടിയോ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
1893 സെപ്റ്റംബർ 11നു സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗത്തിന്‍റെ 125–ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് മമത ഷിക്കാഗോയിലേക്ക് പോകുന്നത്. ലോക ഹിന്ദു സമ്മേളനം എന്ന പേരിൽ പരിപാടി നടത്തിയാൽ മതിയെന്നതാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും നിലപാട്. വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ ഉൾപ്പെടുത്തി സമാന പരിപാടി നേരത്തെ നടത്തിയിരുന്നു. വിവേകാനന്ദ വേദാന്ത മിഷനും ഇതേപേരിൽ പരിപാടി സംഘടിപ്പിക്കുന്നതാണ് ആർ.എസ്.എസിനെ ചൊടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.