Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതയുടെ ധർണ തുടരുന്നു;...

മമതയുടെ ധർണ തുടരുന്നു; പിന്തുണയുമായി പ്രതിപക്ഷം

text_fields
bookmark_border
മമതയുടെ ധർണ തുടരുന്നു; പിന്തുണയുമായി പ്രതിപക്ഷം
cancel

കൊൽക്കത്ത: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കഴിഞ്ഞദിവസം രാത്രി ആരംഭിച്ച ധർണ തുടരുന്നു. ഭക്ഷണം പോലും കഴിക്കാതെ മുതിർന്ന മന്ത്രിമാർക്കൊപ്പമാണ് മമത ധർണ നടത്തുന്നത്.

വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ ഇ​തി​ന​കം തന്നെ മമതക്ക് പി​ന്തു​ണ അ​റി​യി​ച്ചിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ധർണയിൽ പങ്കെടുക്കാൻ എത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നായിരുന്നു മമതയുടെ മറുപടി.

രാ​ഹു​ൽ ഗാ​ന്ധി, അ​ഖി​ലേ​ഷ്​ യാ​ദ​വ്, അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, തേ​ജ​സ്വി യാ​ദ​വ്, ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ഉ​മ​ർ അ​ബ്​​ദു​ല്ല, അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ, എം.​കെ. സ്​​റ്റാ​ലി​ൻ തു​ട​ങ്ങി​യ​വ​ർ കഴിഞ്ഞദിവസം രാത്രി തന്നെ മ​മ​ത​യെ വി​ളി​ച്ച്​ പി​ന്തു​ണ​യ​റിയിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, എം.എൻ.എസ് നേതാവ് രാജ് താക്കറേ എന്നിവരും ഇന്ന് മമതക്ക് പിന്തുണയുമായി രംഗത്തെത്തി. നിരവധി പാർട്ടി പ്രവർത്തകരും മമതക്ക് പിന്തുണയുമായെത്തുന്നുണ്ട്. കെ​ജ്​​രി​വാ​ൾ തേജസ്വി യാദവും കൊൽക്കത്തയിലേക്ക് എത്തുമെന്നും വിവരമുണ്ട്.

ശാ​​ര​​ദ, റോ​​സ് വാ​​ലി ചി​​ട്ടി ത​​ട്ടി​​പ്പ് കേ​​സ​ന്വേ​ഷ​ണ​ത്തി​െ​ൻ​റ ഭാ​​ഗ​​മെന്ന്​ പ​റ​ഞ്ഞ്​ കൊ​ൽ​​ക്ക​​ത്ത പൊ​​ലീ​​സ്​ ക​​മീ​​ഷ​​ണ​​റു​ടെ വ​സ​തി​യി​ൽ 40 അം​​ഗ സി.​​ബി.​െ​​എ സം​​ഘ​ം റെ​യ്​​ഡി​ന്​ എ​ത്തി​യ​തോ​ടെ​യാ​ണ്​ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​റി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ സം​​ഘ​​ത്തെ ​ബം​​ഗാ​​ൾ പൊ​​ലീ​​സ്​ ത​ട​ഞ്ഞ്​ ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ക​​മീ​​ഷ​​ണ​​റു​​ടെ വ​​സ​​തി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി കു​തി​ച്ചെ​ത്തി. സി.​​ബി.​െ​​എ​യെ ഉ​പ​യോ​ഗി​ച്ച്​ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ മ​മ​ത കു​ത്തി​യി​രി​പ്പ്​ സ​മ​രം നടത്തുകയായിരുന്നു. അതിനിടെ, കേ​ന്ദ്ര​സേ​ന​യാ​യ സി.​ആ​ർ.​പി.​എ​ഫ്​ കൊ​ൽ​ക്ക​ത്ത സി.​ബി.​െ​എ ഒാ​ഫി​സി​െ​ൻ​റ സു​ര​ക്ഷ ഏ​റ്റെ​ടു​ത്തു.

രാ​​ജീ​​വ്കു​​മാ​​റാ​​ണ്​ ചി​​ട്ടി ത​​ട്ടി​​പ്പ് കേ​​സു​​ക​​ളി​​ല്‍ പ​​ശ്ചി​​മ ബം​​ഗാ​​ള്‍ പൊ​​ലീ​​സിന്‍റെ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തെ ന​​യി​​ച്ച​​ത്. കേ​​സി​​ലെ ചി​​ല രേ​​ഖ​​ക​​ള്‍ കാ​​ണാ​​താ​​യ​തു​മാ​യി ബ​​ന്ധ​​പ്പെ​​ട്ട് ചോ​​ദ്യം ചെ​​യ്യ​​ലി​​ന് ഹാ​​ജ​​രാ​​കാ​​ന്‍ രാ​​ജീ​​വ്കു​​മാ​​റി​​ന് സി.​​ബി.​​ഐ സ​​മ​​ന്‍സ് ന​​ല്‍കി​​യെ​ങ്കി​ലും അ​ദ്ദേ​ഹം വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ഇ​​രു കേ​​സു​​ക​​ളി​​ലെ​​യും പ്ര​​തി​​ക​​ള്‍ തൃ​​ണ​​മൂ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​രാ​​ണെ​​ന്നാ​​ണ്​ സി.​​ബി.​​ഐ വാ​​ദം.

നാ​​ളു​​ക​​ളാ​​യി പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സും ബി.​​ജെ.​​പി​​യും കൊ​​ണ്ടും കൊ​​ടു​​ത്തു​​മു​​ള്ള രാ​​ഷ്​​​ട്രീ​​യ വാ​​ക്​​​പ​​യ​​റ്റ്​ ന​​ട​​ക്കു​​ന്നു​​ണ്ട്. മ​​മ​​ത ​പ്ര​​തി​​പ​​ക്ഷ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കൊ​​ൽ​​ക്ക​​ത്ത​​യി​​ൽ മ​​ഹാ​​റാ​​ലി ന​​ട​​ത്തി​​യ​​തോ​​ടെ പോ​​രു മു​​റു​​കി. ബ​​ദ​​ൽ റാ​​ലി ന​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ബി.​െ​​ജ.​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത്​ ഷാ​​യു​​ടെ ഹെ​​ലി​​കോ​​പ്ട​​റി​​ന്​ ഇ​​റ​​ങ്ങാ​​ൻ അ​​നു​​മ​​തി ന​​ൽ​​കാ​​തി​​രു​​ന്ന​​തും വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeKolkatamalayalam newspolitical newsmamata Dharna
News Summary - Mamata Banerjee's Dharna In Kolkata Enters Day 2-India News
Next Story