Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി വീണ്ടും...

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ എൽ.പി.ജി വില 2,000 രൂപയാകുമെന്ന മുന്നറിയിപ്പുമായി മമത

text_fields
bookmark_border
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ എൽ.പി.ജി വില 2,000 രൂപയാകുമെന്ന മുന്നറിയിപ്പുമായി മമത
cancel

കൊൽക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ എൽ.പി.ജി വില 2,000 രൂപയാകുമെന്ന മുന്നറിയിപ്പുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളിലെ ജാർഗ്രാമിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കു​മ്പോഴാണ് മമതയുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും വിറകുകൊണ്ട് പാചകം ചെയ്യുന്ന രീതിയിലേക്ക് ആളുകളെ വീണ്ടും എത്തിക്കുമെന്നും മമത കുറ്റപ്പെടുത്തി. ഏപ്രിലിന് മുമ്പായി ആവാസ് യോജന പ്രകാരമുള്ള വീടുകൾ കേന്ദ്രസർക്കാർ നിർമിക്കുമെന്ന് തോന്നുന്നില്ലെന്നും മമത പറഞ്ഞു. പശ്ചിമബംഗാൾ സർക്കാർ അതിന്റെ നിർമാണം തുടങ്ങുമെന്നും മമത ബാനർജി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കേന്ദ്രസർക്കാർ നൽകുന്നില്ല. സംസ്ഥാന സർക്കാർ ഇടപെട്ടാണ് 59 ലക്ഷം തൊഴിലാളികൾക്ക് ശമ്പളം നൽകിയതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. സന്ദേശ്ഖാലി ഉൾപ്പടെയുള്ള സംഭവങ്ങൾ ഉയർത്തി മമത സർക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് രൂക്ഷമായ വിമർശനവുമായി മമത രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeelpg cylinder
News Summary - Mamata Banerjee's latest ‘BJP’ warning: 'LPG cylinder price to be ₹2000
Next Story