ബംഗാൾ നഗരസഭതെരഞ്ഞെടുപ്പ്: നാലിടത്ത് തൃണമൂലിന് ജയം
text_fields
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഏഴുനഗരസഭകളിൽ നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നാലിടത്ത് ജയം. മൂന്നുനഗരസഭകൾ ഗൂർഖ ജൻമുക്തി മോർച്ച(ജി.ജെ.എം) നിലനിർത്തി. ദോംകൽ, റായ്ഗഞ്ച്, പുജാലി, മിറിക് നഗരസഭകളിലാണ് തൃണമൂൽ ജയിച്ചത്.
ഇവിടെ പാർട്ടിക്ക് കനത്ത ഭൂരിപക്ഷമുണ്ട്. ഡാർജിലിങ്, കുർസിയോങ്, കലിംപോങ് നഗരസഭകളിലാണ് ജി.ജെ.എം മുന്നിലെത്തിയത്.
മുർഷിദാബാദ് ജില്ലയിലെ ദോംകലിലെ 21വാർഡുകളിൽ 18 എണ്ണത്തിൽ തൃണമൂൽ ജയിച്ചു. ഇവിടെ കോൺഗ്രസ് രണ്ടുവാർഡിലും സി.പി.എം ഒരെണ്ണത്തിലും ഒതുങ്ങി.
പ്രധാന പ്രതിപക്ഷമായ ഇടതുപാർട്ടികൾക്കും കോൺഗ്രസിനും ആറു വാർഡുകളിൽ മാത്രമാണ് നിലംതൊടാനായത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിനെതിരെ വെല്ലുവിളി ഉയർത്തുമെന്ന് അവകാശപ്പെട്ടിരുന്ന ബി.ജെ.പിക്ക് മൂന്നു വാർഡുകളിൽ മാത്രമാണ് ജയിക്കാനായത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നെന്നും ബംഗാളിൽ തൃണമൂലിെൻറ സ്വേച്ഛാധിപത്യഭരണമാണെന്നും കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും കുറ്റപ്പെടുത്തി.
ഗൂർഖ ജൻമുക്തി മോർച്ച വിജയിച്ച നഗരസഭകൾ
ഡാർജിലിങ് (32 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 31, തൃണമൂൽ കോൺഗ്രസ് 1
കുർസേങ് (20 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 17, തൃണമൂൽ കോൺഗ്രസ് 3
കലിംപോങ് ( 23 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 19, തൃണമൂൽ കോൺഗ്രസ് 2, മറ്റുള്ളവർ 2
തൃണമൂൽ കോൺഗ്രസ് വിജയിച്ച നഗരസഭകൾ
മിറിക് (9 സീറ്റ്): തൃണമൂൽ കോൺഗ്രസ് 6, ഗൂർഖ ജൻമുക്തി മോർച്ച 3
ദൊന്കൽ( 21 സീറ്റ്): തൃണമൂൽ കോൺഗ്രസ് 18, ഇടതുപക്ഷം 2, കോൺഗ്രസ് 1
പുജ്ലി(16 സീറ്റ്): തൃണമൂൽ കോൺഗ്രസ് 12, ബിജെപി 2, കോൺഗ്രസ് 1, മറ്റുള്ളവർ 1
റയ്ഗഞ്ജ് (27 സീറ്റ്): തൃണമൂൽ കോൺഗ്രസ് 24, കോൺഗ്രസ് 2, ബിജെപി 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.