മഹാറാലി ജനാധിപത്യത്തെ വീണ്ടെടുക്കാൻ –ശത്രുഘ്നൻ സിൻഹ
text_fieldsപട്ന: ഇന്ത്യൻ ജനാധിപത്യത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാ ണ് ശനിയാഴ്ച കൊൽക്കത്തയിൽ 22 പാർട്ടികളുടെ നേതാക്കൾ പെങ്കടുത്ത മഹാറാലി നടന്ന തെന്ന് വിമത ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഏകാധിപത്യത്തിനെതിരെ റാലിയിൽ ആഞ്ഞടിച്ച സിൻഹ, വാജ്പേയ്-അദ്വാനി യുഗത്തിലെ ജനാധിപത്യ രീതികൾക്കെതിരാണ് ഇരുവരുടെയും പ്രവർത്തനങ്ങളെന്നും വിമർശിച്ചു. ‘‘പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലി അവിസ്മരണീയ അനുഭവമായി മാറി.
ജനലക്ഷങ്ങളുടെ പിന്തുണയും മാറ്റത്തിനുേവണ്ടിയുള്ള അസാധാരണ കൂട്ടായ്മയും റാലിയിൽ ദർശിക്കാനായി. കാലഹരണപ്പെട്ട മോദി സർക്കാറിനെ തൂത്തെറിയുകയെന്ന പ്രഖ്യാപനത്തോടെയാണ് 22 പ്രതിപക്ഷ പാർട്ടികൾ റാലിയിൽ അണിനിരന്നത്’’ -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതിനിടെ, പ്രതിപക്ഷ റാലിയിൽ സംബന്ധിച്ച പാർട്ടി എം.പിയുടെ നടപടിയെ ഗൗരവമായി കാണുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.