Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിൻസുകിയയിൽ...

തിൻസുകിയയിൽ ബംഗാളികളുടെ കൊലപാതകം; തൃണമൂൽ കോൺ​ഗ്രസ്​ നേതാക്കൾ അസമിലെത്തി

text_fields
bookmark_border
തിൻസുകിയയിൽ ബംഗാളികളുടെ കൊലപാതകം; തൃണമൂൽ കോൺ​ഗ്രസ്​ നേതാക്കൾ അസമിലെത്തി
cancel

അസം: അസമിലെ തിൻസുകിയയിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ബംഗാളികളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ തൃണമൂൽ കോൺഗ്രസ്​ നേതാക്കൾ എത്തി. അസമിലെ ദിബ്രുഗഡിലാണ്​ നേതാക്കൾ എത്തിയത്​. അവിടെ നിന്ന്​ തിൻസുകിയയിലേക്ക്​ പോകും. പശ്​ചിമ ബംഗാർ മുഖ്യമന്ത്രി മമതാ ബാനർജി കൂട്ടക്കൊലയിൽ ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇൗ കൂട്ടക്കൊല രാജ്യത്ത്​ നിലനിൽക്കുന്ന അക്രമണത്തി​​​െൻറ അന്തരീക്ഷമാണ്​ വെളിവാക്കുന്നതെന്നും മമതാ ബാനർജി പറഞ്ഞു.

മമത ബാനർജിയുടെ താത്​പര്യ പ്രകാരമാണ്​ തൃണമൂൽ കോൺഗ്രസ്​​ നേതാക്കൾ അസമിലെത്തിയത്​. ഡെറിക്​ ഒബ്രീ​​​െൻറ നേതൃത്വത്തിൽ മമത ബാല താക്കൂർ, നദീമുൽ ഹഖ്​, മഹ്വ മൊയ്​ത്ര എന്നിവരാണ്​ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്​ െഎക്യദാർഢ്യം അറിയിക്കുക​.

അസമിലെ ലോഹിത്​ നദിക്കരയിൽ ഉൾഫയുടെ പരേഷ്​ ബറുവ ഫാക്​ഷനാണ്​ ബംഗാൾ സ്വദേശികളായ അഞ്ചുപേരെ കൊന്നത്​. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്​. സൈനിക വേഷത്തിലെത്തിയ തീവ്രവാദികൾ അഞ്ചുപേരെ വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാൽ സംഭവത്തി​ൽ പങ്കില്ലെന്നാണ്​ ഉൾഫയുടെ നിലപാട്​.

സംഭവത്തിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ്​ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്താനാകാത്ത അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ടു. കൊലപാതകം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും തൃണമൂൽ കോൺഗ്രസ്​ ആവശ്യപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamMamata Banerjeetrinamool congressmalayalam newsBengalis Killed In Tinsukia
News Summary - Mamata Banerjee's Team Reaches Assam -India News
Next Story