മദ്റസ റിപ്പോർട്ട്: കേന്ദ്രത്തെ വിമർശിച്ച് മമത
text_fieldsകൊൽക്കത്ത: മദ്റസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പാർലമെൻറിൽ തെറ്റിദ്ധരി പ്പിക്കുന്ന റിപ്പോർട്ട് വെച്ചതിൽ കേന്ദ്ര സർക്കാറിനെ നിശിതമായി വിമർശിച്ച് പശ്ചി മ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനം നൽകിയ റിപ്പോർട്ടിന് വിരുദ്ധമായ റിപ് പോർട്ട് പാർലമെൻറിൽ വെച്ചതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നും അവർ കുറ്റപ്പെടുത്തി. പാർലമെൻറിലെ ചോദ്യത്തിന് കേന്ദ്രം സംസ്ഥാന സർക്കാറുകളോട് വശദീകരണം ചോദിച്ചാണ് മറുപടി നൽകാറുള്ളത്.
ജൂൺ 28ന് അതിർത്തി ജില്ലകളിലെ മദ്റസകൾ സംബന്ധിച്ച് സംസ്ഥാനം വിശദീകരണം നൽകിയിരുന്നു. എന്നാൽ, ഇത് പാർലമെൻറിൽ വെക്കുന്നതിനുപകരം തങ്ങളുടെതായ റിപ്പോർട്ട് സമർപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.
സംസ്ഥാനത്തിെൻറ പേര് ബംഗ്ല എന്നാക്കാനുള്ള നിയമസഭയുടെ ഏകകണ്ഠ തീരുമാനത്തോട് കേന്ദ്രം മുഖം തിരിക്കുകയാണെന്നും ബംഗാളിനെ നശിപ്പിക്കുകയാണ് കേന്ദ്രത്തിെൻറ ലക്ഷ്യമെന്നും അവർ പറഞ്ഞു. അതേസമയം, ബർദ്വാൻ, മുർശിദാബാദ് ജില്ലകളിലെ മദ്റസകളെ ബംഗ്ലാദേശിലെ ജമാഅത്തുൽ മുജാഹിദീൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.