ബംഗാളിൽ മമതയെ തോൽപിക്കാൻ പുതിയ പാർട്ടിയുണ്ടാക്കി മുസ്ലിം മതനേതാവ്
text_fields
കൊൽക്കത്ത: മമതയെ വീഴ്ത്തി അധികാരം പിടിക്കാൻ ബി.ജെ.പി രണ്ടുംകൽപിച്ചിറങ്ങിയ പശ്ചിമ ബംഗാളിൽ 'കാര്യങ്ങൾ എളുപ്പമാക്കി' മതനേതാവും പ്രമുഖ പള്ളി ഇമാമുമായ അബ്ബാസ് സിദ്ദീഖി. ഫുർഫുറ ശരീഫ് ഇമാമായ 34കാരൻ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) എന്ന പേരിലാണ് സംഘടന രൂപം നൽകിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രാതിനിധ്യമുള്ള 10 ഗോത്രവർഗ, ദളിത് സംഘടനകളുടെ പിന്തുണയോടെ രൂപംനൽകിയ ഐ.എസ്.എഫ് ഹൈദരാബാദ് എം.പിയും വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം രാഷ്ട്രീയത്തിന് സാധ്യത അേന്വഷിക്കുന്ന നേതാവുമായ അസദുദ്ദീൻ ഉവൈസിക്ക് പിന്തുണ നൽകും. രാജ്യം ഉറ്റുനോക്കുന്ന അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ
70 സീറ്റുകളിൽ മത്സരിക്കും. മൊത്തം 294 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. മറ്റു കക്ഷികൾ കൂടി താൽപര്യം പ്രകടിപ്പിച്ചാൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്ന് സിദ്ദീഖി പറയുന്നു.
കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും തകർച്ച 'പൂർത്തിയാക്കിയ' പശ്ചിമ ബംഗാളിൽ അതിനിർണായകമാകുന്നതാണ് പുതിയ നീക്കം. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ സംഘടന ജനഹിതം തേടുന്നത് മമതയുടെ സാധ്യതകളെ മങ്ങലേൽപിക്കും. ഇതുപക്ഷേ, മമതയും തെൻറ പാർട്ടിയും തള്ളിക്കളയുന്നു. ''ബംഗാളിലെ മുസ്ലിംകൾക്ക് വേണ്ടി മമത ചെയ്തത് വിസ്മരിക്കാൻ അവർക്കാവില്ല. ഫുർഫുറ ശരീഫിനെതിരെ പറയാൻ ഞാൻ ആളല്ല. കാരണം ഞാൻ അവരുടെ ശിഷ്യനാണ്. പക്ഷേ, മുസ്ലിംകൾ ദീദിക്കു പിന്നിൽ പാറപോലെ ഉറച്ചുനിന്ന് ബി.ജെ.പിക്കെതിരെ പൊരുതും''- ത3ണമൂൽ നേതാവും ഓൾ ഇന്ത്യ മൈനോറിറ്റി ഫോറം ചെയർമാനുമായ ഇദ്രീസ് അലി പറയുന്നു.
ഐ.എസ്.എഫ് ഉവൈസിയുമായി ചേർന്ന് മത്സരിച്ചാൽ പുതിയ സീറ്റ് ഉറപ്പാക്കാനാവില്ലെകിലും മമതയുടെ വിജയ സാധ്യത കുറച്ചേക്കുമെന്നാണ് ആശക.
30 ശതമാനം മുസ്ലിം വോട്ടർമാർ
ബംഗാളിൽ വോട്ടർമാരുടെ 30 ശതമാനവും മുസ്ലിംകളാണ്. 2011, 2016 തെരഞ്ഞെടുപ്പുകളിൽ മമതയുടെ വിജയത്തിൽ മുസ്ലിം വോട്ട് നിർണായകവുമായിരുന്നു. ഇതിൽ വിള്ളൽ വീഴ്ത്തുന്നതാകും ഫുർഫുറ ശരീഫ് ആസ്ഥാന മേധാവിയുടെ പുതിയ നീക്കം.
ഐ.എസ്.എഫും ഉവൈസിയും ചേർന്നുനിന്ന് മത്സരിക്കുന്നത് 30-40 സീറ്റുകളിൽ കാര്യങ്ങൾ മാറ്റിമറിക്കുമെന്നാണ് സൂചന. 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൗഢ, ഈസ്റ്റ് മിഡ്നാപൂർ എന്നിവിടങ്ങളിലാണ് കാര്യമായ സ്വാധീനമുള്ളത്. ഹൂഗ്ളിയിൽ ഫുർഫുറ ശരീഫ് പരിസരത്തും സ്വാധീനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.