'ബംഗാളിൻെറയും ഇന്ത്യയുടെയും ഏക നേതാവാണ് മമത'; ബി.ജെ.പി വിട്ട് തൃണമൂലിൽ തിരിച്ചെത്തി മുകുൾ റോയ്
text_fieldsകൊൽക്കത്ത: ബംഗാളിൽ ആദ്യമായി തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ് തൃണമൂലിലേക്ക് തന്നെ മടങ്ങി. ആഴ്ചകളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് മകൻ ശുഭ്രാൻഷുവിനൊപ്പം തൃണമൂൽ ആസ്ഥാനത്തെത്തി റോയ് പാർട്ടിയിൽ പുനഃപ്രവേശനം നടത്തിയത്. 2017ൽ ആണ് റോയ് ബി.ജെ.പിയിൽ ചേക്കേറിയത്. പിന്നാലെ നിരവധി നേതാക്കൾ തൃണമൂൽ വിട്ടിരുന്നു.
ദേശീയ വൈസ് പ്രസിഡൻറാക്കിയെങ്കിലും ബി.െജ.പിക്കകത്ത് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുവെന്ന് മുകുൾ റോയ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബംഗാൾ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയമാണ് അദ്ദേഹത്തെ കൂടുതൽ നിരാശയിലാഴ്ത്തിയത്. തുടർന്ന് ബി.ജെ.പിയുമായുള്ള അകൽച്ച പ്രത്യക്ഷത്തിൽ മറനീക്കി. കഴിഞ്ഞയാഴ്ച റോയിയുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മമതയുടെ അനന്തരവനും പാർട്ടിയുടെ പ്രമുഖ നേതാവുമായ അഭിഷേക് ബാനർജി ആശുപത്രിയിലെത്തി ക്ഷേമാന്വേഷണം നടത്തിയിരുന്നു.
തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റോയിയോട് ഫോണിൽ സംസാരിച്ചത് ബി.ജെ.പിയുടെ അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നതായി. അടുത്തിടെ കൊൽക്കത്തയിൽ നടന്ന യോഗത്തിൽ മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം പാർട്ടി വിടുന്നതിെൻറ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. തൃണമൂൽ വിട്ട് ബി.ജെ.പിയിൽ എത്തിയ സുവേന്ദു അധികാരിയുമായി മുകുൾ റോയിക്ക് നല്ല ബന്ധം ആയിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തൃണമൂലിെൻറ സ്ഥാപകാംഗമായ മുകുൾ റോയി രാജിെവക്കുേമ്പാൾ ജനറൽ സെക്രട്ടറിയായിരുന്നു. അഭിഷേക് ബാനർജിയാണ് ഇപ്പോൾ ഈ പദവിയിൽ. മമത ബാനർജിയുടെ നേതൃത്വത്തിൽ 'ഓപറേഷൻ റിട്ടേൺ ഓഫ് ദി പ്രോഡിഗൽ' ആരംഭിച്ചതേയുള്ളൂവെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കൂടുതൽ നേതാക്കൾ മാതൃസംഘടനയിലേക്ക് മടങ്ങിവരുമെന്നും അവർ സൂചന നൽകി. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിവിട്ട നേതാക്കൾ ഉൾപ്പടെയുള്ളവരുടെ തിരിച്ചുവരവ് 2024 തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു. തൃണമൂലിെന്റ ചെലവിൽ ബി.ജെ.പി വലിയ നേട്ടങ്ങൾ കൈവരിച്ച 2019 ആവർത്തിക്കാതിരിക്കുക എന്നതാണത്രെ ഇതിെൻറ പിന്നിൽ. മുകുളിെന്റ മടക്കം ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.