മമത മോദിക്ക് കുർത്ത സമ്മാനിച്ചതിനെ പരിഹസിച്ച് രാജ് ബബ്ബാർ
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മധുരപലഹാരങ്ങളും കുർത്തകളും സമ്മാനിക്കുന്ന പശ്ചിമ ബംഗാൾ മുഖ ്യമന്ത്രി മമതാ ബാനർജിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ. മമതക്ക് എങ്ങനെയാണ് മോദിയുടെ കുർത്ത കളുടെ അളവ് അറിയുന്നതെന്ന് താൻ അത്ഭുതപ്പെടുന്നുവെന്നായിരുന്നു പരിഹാസം. മോശമായ രീതിയിലുള്ള പരിഹാസത്തിന െതിരെ രൂക്ഷ വിമർശനമാണ് തൃണമൂൽ കോൺഗ്രസ് നടത്തിയത്.
പശ്ചിമ ബംഗാൾ രണ്ട് കാര്യങ്ങൾക്കാണ് ലോക പ്രശസ് തം. പാൽക്കട്ടി െകാണ്ടുള്ള മധുര പലഹാരങ്ങൾക്കും കുർത്തകൾക്കും. പക്ഷേ, ഇന്നേവരെ മമതാജി മറ്റാർക്കും ഇത് രണ്ടും സമ്മാനിച്ചിട്ടില്ല. ഇവ ആർക്കെങ്കിലും സമ്മാനിക്കണെമന്ന് അവർക്ക് തോന്നുകയാണെങ്കിൽ അത് ഒരാൾക്ക് മാത്രമാണ് നൽകുക. അതിൽ നിന്ന് നിങ്ങൾ മനസിലാക്കേണ്ടത് മോദിയുടെ കുർത്തയുടെ അളവ് മമതക്കറിയാം എന്നാണ് - രാജ് ബബ്ബാർ പറഞ്ഞു.
തൃണമൂലിൻെറ ബി.ജെ.പി വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്ത ബബ്ബാർ, മമതയാണ് ബംഗാളിൽ ബി.ജെ.പിയെ വളർത്തിയതെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും ന്യായയുക്തവുമായാൽ തൃണമൂൽ ബംഗാളിൽ തകർന്നുപോകും എന്നുറപ്പുള്ളതുകൊണ്ടാണ് അവർ അക്രമം പ്രോത്സാഹിപ്പിക്കുന്നതെന്നും ബബ്ബാർ കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവിൻെറ പരാമർശങ്ങളെ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജി രൂക്ഷമായി വിമർശിച്ചു. സിനിമാ നടന്(രാജ് ബബ്ബാർ) ഔചിത്യം അറിയില്ല. സിനിമാക്കാരനായതിനാൽ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും അനുഭവസമ്പത്തില്ല. ഔചിത്യവും രാഷ്ട്രീയവും ഒന്നല്ലെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും പാർത്ഥ പറഞ്ഞു.
മോദിക്ക് സമ്മാനങ്ങൾ നൽകുന്ന മമതയുടെ നടപടിയെ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും വിമർശിച്ചു. തൃണമൂലിനും ബി.ജെ.പിക്കും ഇടയിൽ രഹസ്യ ധാരണയുണ്ടെന്നും ബംഗാളിൽ ഗുസ്തിയും ഡൽഹിയിൽ സൗഹൃദവുമാണെന്നും യെച്ചൂരി പരിഹസിച്ചു. നടൻ അക്ഷയ് കുമാർ നടത്തിയ അഭിമുഖത്തിലാണ് മമതാ ബാനർജി തനിക്ക് വർഷാവർഷം മധുര പലഹാരങ്ങളും കുർത്തകളും നൽകാറുണ്ടെന്ന് മോദി അറിയിച്ചത്. അദ്ദേഹത്തിന് രസഗുള നൽകുമെന്നും എന്നാൽ ഒരു വോട്ടു പോലും നൽകില്ലെന്നും മമത മറുപടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.