Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാം മുന്നണി;...

മൂന്നാം മുന്നണി; ചന്ദ്രശേഖര റാവു-മമതാ കൂടിക്കാഴ്​ച

text_fields
bookmark_border
മൂന്നാം മുന്നണി; ചന്ദ്രശേഖര റാവു-മമതാ കൂടിക്കാഴ്​ച
cancel

കൊൽക്കത്ത: 2019 തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി യാഥാർഥ്യമാകുന്നതി​​​​​െൻറ തുടക്കമായി തെലങ്കാന മുഖ്യമന്ത്രി  ചന്ദ്രശേഖര റാവു - ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൂടിക്കാഴ്​ച നടത്തി. കൊല്‍ക്കത്തയില്‍ ബംഗാള്‍ സെക്രട്ടേറിയറ്റിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്​.

ബി.ജെ.പിയും കോൺഗ്രസ്സുമല്ലാത്ത മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടായിരുന്നു ടിആര്‍എസ് നേതാവും തൃണമുല്‍ കോണ്‍ഗ്രസ് നേതാവും ചർച്ച നടത്തിയത്​. ടി.ആര്‍.എസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നണി രൂപീകരണനീക്കത്തിന് നേരത്തെ തന്നെ മമത പിന്തുണപ്രഖ്യാപിച്ചിരുന്നു.

ഇതൊരു നല്ല തുടക്കമാണ്​, ഇതിനായി മറ്റ് പാർട്ടികളെ കൂടി കാണും. രാജ്യത്തി​​​​​െൻറ വികസനത്തിന്​ വേണ്ടിയാണ്​ പുതിയ മുന്നണിയിലൂടെ ലക്ഷ്യമിടുന്നതെന്നും മമതാ ബാനർജി അഭിപ്രായപ്പെട്ടു. നമ്മുടേത്​ വലിയ മുന്നണിയായിരിക്കും രാജ്യത്തി​​​​​െൻറ നന്മക്കായി ഒരു രാഷ്​ട്രീയ മാറ്റം അത്യാവ​ശ്യമാണെന്നും ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressTelanganaMamata Banerjeemalayalam newsK Chandrashekar RaoThird FrontBJP
News Summary - Mamata-KCR Meet in Kolkata, Discuss 'Third Front' Ahead of 2019 Lok Sabha Polls-india news
Next Story