കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ വഴിതിരിച്ച് വിട്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു -മമത
text_fieldsകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ച് വിടുകയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മമതയുടെ ആരോപണം.
ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം. ഇതിന് ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കണം. ഒരാഴ്ചയിലേറെയായി ബംഗാളിലെ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം ദിനംപ്രതി 470 മെട്രിക് ടണ്ണില്‍നിന്നും 550 മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഓക്‌സിജന്‍ വേണമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നതാണ് -മമത കത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം 117 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,964 ആയിട്ടുണ്ട്. 1,22,774 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.