Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചക്രക്കസേരയുമായി...

ചക്രക്കസേരയുമായി തിരിച്ചെത്തി മമത; 'മുറിവേറ്റ കടുവ കൂടുതൽ അപകടകാരി'യെന്ന്​

text_fields
bookmark_border
ചക്രക്കസേരയുമായി തിരിച്ചെത്തി മമത; മുറിവേറ്റ കടുവ കൂടുതൽ അപകടകാരിയെന്ന്​
cancel

​കൊൽക്കത്ത: പരിക്കേറ്റ കാലുമായി പോരാട്ടഭൂമിയിൽ തിരിച്ചെത്തി ദീദി. നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി നന്ദിഗ്രാമിൽ എത്തിയ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ മേധാവിയുമായ മമത ബാനർജി ക്ഷേത്ര സന്ദർശനത്തിനിടെ കാലിന്​ പരിക്കേറ്റ്​ നാലു ദിവസത്തെ വിശ്രമത്തിനു ശേഷമാണ്​ പ്രചാരണരംഗത്ത്​ തിരിച്ചെത്തിയത്​.

നന്ദിഗ്രാം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകരുടെ ഓർമദിവസമായ 'നന്ദിഗ്രാം ദിവസ്​' ആചരിക്കുന്നതി​‍െൻറ ഭാഗമായി പാർട്ടി കൊൽക്കത്തയിൽ സംഘടിപ്പിച്ച റോഡ്​ ഷോയിൽ ചക്രക്കസേരയിലാണ്​ മമത പ​ങ്കെടുത്തത്​. 'മുറിവേറ്റ കടുവ കൂടുതൽ അപകടകാരിയാണെ'ന്ന്​ പ്രഖ്യാപിച്ച അവർ അഞ്ചു കിലോമീറ്റർ ദൂരം ചക്രക്കസേരയിൽ കൂപ്പുകൈയുമായി ജനങ്ങളെ അഭിവാദ്യം ചെയ്​തു. 2007ൽ നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കലിനെതിരെ തൃണമൂലി​‍െൻറ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ 14 ഗ്രാമീണർ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ബംഗാൾ വിരുദ്ധ ശക്​തികൾക്കെതിരായ പോരാട്ടത്തിലൂടെയാണ്​ നന്ദിഗ്രാമിലെ രക്​തസാക്ഷികൾക്ക്​ ആദരമർപ്പിക്കേണ്ടതെന്നും മമത പറഞ്ഞു.

തൃണമൂൽ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന മുൻ അനുയായി സുവേന്ദു അധികാരിക്കെതി​െ​ര നന്ദിഗ്രാമിൽ തന്നെ മത്​സരിക്കാനുള്ള ധീരമായ നിലപാട്​ എടുത്ത ദീദി, പ്രചാരണങ്ങളിൽ പരാജയപ്പെട്ട എതിരാളികൾ തന്നെ നിശ്ശബ്​ദയാക്കാനാണ്​ ആക്രമണത്തിലൂടെ ശ്രമിച്ചതെന്നും ആരോപിച്ചു. ''ചക്രക്കസേരയിൽ ഇരുന്നുകൊണ്ടുത​െന മുഴുവൻ പാർട്ടി സ്​ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനെത്തും. കർഷകർ ബംഗാളി​‍െൻറ അഭിമാനമാണ്​. അവർക്കുവേണ്ടിയാണ്​ സർക്കാർ പ്രവർത്തിച്ചത്​. നന്ദിഗ്രാമിൽ ജീവൻ ബലിയർപ്പിച്ച കർഷകരെ ഓർക്കാൻ മാർച്ച്​ 14 നാം ആചരിക്കുന്നു​'' -മമത പ്രസ്​താവിച്ചു.

താൻ ജീവിതത്തിൽ ഒ​ട്ടേറെ ആക്രമണങ്ങൾ അതിജീവിച്ചുവെങ്കിലും ആർക്കു മുന്നിലും കീഴടങ്ങിയില്ലെന്നും അവർ പറഞ്ഞു. ''ഒരിക്കലും ഞാൻ തല കുനിക്കില്ല. മുറിവേറ്റ കടുവയാണ്​ കൂടുതൽ അപകടകാരി.'' -മമത മുന്നറിയിപ്പു നൽകി.

മാർച്ച്​ 10ന്​ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം ഉണ്ടായ അനിഷ്​ടസംഭവത്തിൽ മമതയുടെ കാലിനും തലക്കും നെഞ്ചിനും പരിക്കേൽക്കുകയായിരുന്നു. മമതയുടെ ജീവനെടുക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്​ത ഗൂഢാലോചനയുടെ ഫലമാണ്​ ആക്രമണമെന്നാണ്​ തൃണമൂൽ ആ​േരാപിച്ചത്​. അതേസമയം, ആക്രമണ വാദം തള്ളിയ തെരഞ്ഞെടുപ്പു കമീഷൻ, സുരക്ഷാചുമതലയുള്ള ഉദ്യോഗസ്​ഥരുടെ വീഴ്​ചയാണ്​ അനിഷ്​ടസംഭവങ്ങൾക്ക്​ കാരണമായതെന്നാണ്​ പറയുന്നത്​. ഇതിനിടെ, പ്രകടനപത്രിക പുറത്തിറക്കുന്ന തീയതി മൂന്നാംതവണയും തൃണമൂൽ നീട്ടിവെച്ചു.

മമതയുടെ പരിക്ക്​ സുരക്ഷാവീഴ്​ചയെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ; ആസൂത്രിത അക്രമസാധ്യത തള്ളി

ന്യൂഡൽഹി: ആസൂത്രിത അക്രമത്തി​‍െൻറ ഫലമായാണ്​ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ മേധാവിയുമായ മമത ബാനർജിക്ക്​ പരിക്കേറ്റതെന്ന വാദം​ തള്ളി തെരഞ്ഞെടുപ്പ്​ കമീഷൻ. സുരക്ഷാപാളിച്ചയാണ്​ പ്രശ്​നങ്ങൾക്കിടയാക്കിയതെന്ന്​ ബംഗാളിൽനിന്നുള്ള പ്രത്യേക നിരീക്ഷകരുടെ റിപ്പോർട്ടി​‍െൻറ വെളിച്ചത്തിൽ നിഗമനത്തിലെത്തിയ കമീഷൻ അതിനനുസൃതമായ നിർദേശം പുറത്തിറക്കുമെന്നും വ്യക്തമാക്കി.

താരപ്രചാരകയായിട്ടും കവചിതവാഹനമോ ബുള്ളറ്റ്​ പ്രൂഫ്​ കാറോ മമതക്ക്​ ഒരുക്കാത്തത്​ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥ​‍െൻറ ഭാഗത്തുനിന്നുള്ള വീഴ്​ചയാണ്​. നന്ദിഗ്രാമിൽ അപകടം നടന്ന ഘട്ടത്തിൽ മമത സാധാരണ കാറിൽ സഞ്ചരിക്കവെ സുരക്ഷാ ഡയറക്​ടർ വിവേക്​ സഹായ്​ ബുള്ളറ്റ്​ ​പ്രൂഫ്​ വാഹനത്തിലായിരുന്നുവെന്നും നിരീക്ഷകരായ അജയ്​ നായക്​, വിവേദ്​ ദുബൈ എന്നിവർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സന്ദർശനവേളയിൽ മേഖലയിലെ റി​ട്ടേണിങ്​ ഓഫിസറുടെ അനുമതി തേടിയിരുന്നില്ല. അതിനാൽ വിഡിയോ ഗ്രാഫർമാരെയോ ഫ്ലയിങ്​ സ്​ക്വാഡി​നെയോ നിയോഗിക്കാനും കഴിഞ്ഞില്ല. ആക്രമികൾ തന്നെ തള്ളിയിട്ട​ുവെന്നായിരുന്നു മമതയുടെ ആരോപണം. ഇടതുകാലിനും ഇടുപ്പിനും പരിക്കുപറ്റിയ മുഖ്യമന്ത്രി വീൽചെയറിലിരുന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeWest Bengal ElectionAssembly Election 2021
Next Story