ബംഗാളിന് 25 കോടിക്ക് പെഗസസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് മമത
text_fieldsകൊൽക്കത്ത/അമരാവതി: 25 കോടി രൂപക്ക് പെഗസസ് ചാര സോഫ്റ്റ്വെയർ തന്റെ സർക്കാറിന് വാഗ്ദാനം ചെയ്തിരുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നാലോ അഞ്ചോ വർഷം മുമ്പ് സംസ്ഥാന പൊലീസിനെയാണ് സമീപിച്ചിരുന്നതെന്നും ഇക്കാര്യം അറിഞ്ഞപ്പോൾ താനത് നിരസിച്ചതായും മമത പറഞ്ഞു. ജനങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറാൻ സാധ്യതയുള്ളതിനാൽ നിരസിക്കുകയായിരുന്നു.
ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെഗസസ് വാങ്ങിയതായും അവർ നിയമസഭയിൽ പറഞ്ഞു. അതേസമയം, ഞങ്ങൾ ഒരു ചാര സോഫ്റ്റ്വെയറും വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഫോൺ ചോർത്തലിലും ഏർപ്പെട്ടിട്ടില്ലെന്നും തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു. സോഫ്റ്റ്വെയർ അന്നത്തെ സർക്കാറിനും വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ, അത് നിരസിച്ചതായും അക്കാലത്ത് ഐ.ടി മന്ത്രിയായിരുന്ന ലോകേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.