'യാസ്' ബംഗാളിൽ ബാധിച്ചത് ഒരു കോടി ആളുകളെ; മൂന്നു ലക്ഷം വീടുകൾക്ക് കേടു പറ്റിയെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: ബംഗാളിൽ ഒരു കോടി ആളുകളെ 'യാസ്' ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി. മത്സ്യബന്ധനത്തിന് പോയ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു ലക്ഷം വീടുകൾക്കെങ്കിലും കേടു പറ്റിയിട്ടുണ്ടെന്നും 'യാസ്' കൊടുങ്കാറ്റ് ഏറ്റവും അധികം ബാധിച്ച സംസ്ഥാനമായി ബംഗാൾ മാറിയെന്നും അവർ പറഞ്ഞു.
15,04,506 ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും മമത പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റുമാരിൽ നിന്ന് കിട്ടിയ പ്രാഥമിക കണക്കു മാത്രമാണിതെന്നും മൂന്നു ദിവസത്തിനകം ശരിയായ കണക്കുകൾ ലഭിക്കുമെന്നും അവർ അറിയിച്ചു.
പർബ മിഡിസാപൂർ, സൗത്ത് 24 പർഗാനസ്, നോർത്ത് 24 പർഗാനസ് ജില്ലകളാണ് ചുഴലിക്കാറ്റിെൻറ കെടുതി അനുഭവിക്കുന്നത്. ഇൗ മേഖലയിൽ താൻ ഉടൻ വ്യോമ നിരീക്ഷണം നടത്തുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.