‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; യോഗത്തിനില്ലെന്ന് നായിഡുവും സ്റ്റാലിനും കെ.സി.ആറും
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ത െലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാ ലിൻ എന്നിവർ അറിയിച്ചു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയം ചർച്ച ചെയ്യുന്നതിനായാണ് ഇന്ന് ഡൽഹിയിൽ എല ്ലാ പാർട്ടികളുടെയും അധ്യക്ഷൻമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചത്. ലോക്സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും അധ്യക്ഷന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരുമായി ഭരണഘടനാപരമായ ബന്ധം മാത്രമാണുള്ളതെന്നും സംസ്ഥാനത്തിന് അർഹമായ സഹായം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തപക്ഷം യോഗത്തില്‍ പങ്കെടുത്തിട്ട് കാര്യമില്ലെന്നും ചന്ദ്രശേഖര്‍ റാവു പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വിദേശത്ത് പോകുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ടി.ഡി.പിയെ പ്രതിനിധീകരിച്ച് ഗുണ്ടൂർ എം.പി ജയ്ദേവ് ഗല്ല യോഗത്തിൽ പങ്കെടുത്തേക്കും.
മോദിയുടെ നയങ്ങളെ പിന്തുണക്കാൻ കഴിയില്ലെന്നറിയിച്ച ഡി.എം.കെ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനങ്ങളെയും ജനാധിപത്യപരമായ അവകാശങ്ങളെയും അട്ടിമറിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മുൻഗണനാ വിഷയങ്ങളുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സ്റ്റാലിനും അറിയിച്ചുണ്ട്.
പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. വളരെ ഗൗരവമേറിയ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അവര്‍ പാര്‍ലമെൻററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി സ്ഥാപകദിനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ യോഗത്തിനെത്തില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.