Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mamata
cancel
Homechevron_rightNewschevron_rightIndiachevron_rightമണിക്കൂറുകളോളം...

മണിക്കൂറുകളോളം സി.ബി.ഐ ഓഫിസിൽ മമത കുത്തിയിരുന്നു; നാരദ കേസിൽ കസ്​റ്റഡിയിലെടുത്ത നാലുപേർക്കും ജാമ്യം

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സി.ബി.​െഎ ഒാഫിസിൽ ആറ്​ മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന്​ പിന്നാലെ, നാരദ കേസിൽ കസ്​റ്റഡിയിലെടുത്ത നാലുപേർക്കും ജാമ്യം ലഭിച്ചു. നാരദ കൈക്കൂലി കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി എന്നിവരെ തിങ്കളാഴ്​ച പുലർച്ചയാണ് സി.ബി.​െഎ അറസ്റ്റ് ചെയ്തത്. തൃണമൂൽ എം‌.എൽ.‌എ മദൻ മിത്രയും മുൻ നേതാവ് സോവൻ ചാറ്റർജിയെയും കസ്​റ്റഡിയിലെടുത്തിരുന്നു.

നിസാം പാലസിലെ സി.ബി.ഐ ഓഫിസിൽ ആറുമണിക്കൂറിലധികമാണ്​ മമത പ്രതിഷേധവുമായി കുത്തിയിരുന്നത്​. കൃത്യമായ നടപടിക്രമങ്ങളില്ലാതെ മന്ത്രിമാരെ അറസ്റ്റ് ചെയ്ത രീതിയിലാണെങ്കിൽ സി.ബി.ഐക്ക്​ തന്നെയും അറസ്​റ്റ്​ ചെയ്യാമെന്ന്​ മമത കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനാകാതെ വന്നതോടെയാണ്​ സി.ബി.ഐയെ ഉപയോഗിച്ച്​ കേന്ദ്ര സർക്കാർ മമതക്കെതിരെ പകവീട്ടുന്നത്​. സി.ബി.​െഎ ആദ്യം ഫർഹദ്​ ഹകീമിനെയാണ്​ കസ്റ്റഡിയിലെടുത്തത്​. നേരത്തെ അറിയിപ്പ്​ നൽകാതെയും അനുമതി വാങ്ങാതെയുമാണ്​ അറസ്​റ്റെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. ഇതേ സമയത്തുതന്നെ, തൃണമൂൽ എം.എൽ.എ മദൻ മിത്ര, പാർട്ടി നേതാവ്​ സോവൻ ചാറ്റർജി എന്നിവരെയും കേന്ദ്രസേനയെത്തി കൊണ്ടുപോയി. കൊൽക്കത്ത മേയറും മുൻമന്ത്രിയുമായിരുന്നു സോവൻ ചാറ്റർജി നേരത്തെ തൃണമൂൽ വിട്ട്​ ബി​.ജെ.പിയിൽ ചേക്കേറിയിരുന്നുവെങ്കിലും കഴിഞ്ഞ മാർച്ചിൽ പഴയ തട്ടകത്തിൽ തന്നെ തിരിച്ചെത്തി.

നാലുപേർക്കുമെതിരെ സി.ബി.ഐ അന്വേഷണത്തിന്​ നേരത്തെ ഗവർണർ ജഗ്​ദീപ്​ ധൻകർ അനുമതി നൽകിയിരുന്നു. എന്നാൽ, എം.എൽ.എമാരെ പ്രോസിക്യൂട്ട്​ ചെയ്യാൻ സഭാ സ്​പീക്കറുടെ അനുമതി തേടണം. ഇതിനു നിൽക്കാതെ സി.ബി.ഐ ഗവർണറെ സമീപിക്കുകയായിരുന്നു. ഇവർ എം.എൽ.എമാർ എന്ന നിലക്കല്ല, 2011ൽ തനിക്ക്​ കീഴിൽ സത്യപ്രതിജ്​ഞ ചെയ്​ത മന്ത്രിമാർ എന്ന നിലക്കാണ്​ അനുമതി നൽകിയതെന്നാണ്​ ഗവർണറുടെ വിശദീകരണം.

നാരദ അഴിമതി കേസ്​ പൊങ്ങിവന്ന 2014ൽ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലുപേരും. ഇതിൽ ഫർഹദ്​ ഹകീം, സുബ്രത മുഖർജി എന്നിവർക്ക്​ ഇത്തവണയും സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തത്​ ഗവർണർ ജഗ്​ദീപ്​ ധൻകർ തന്നെ. നാരദ ഓൺലൈൻ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തിൽ തൃണമൂൽ മന്ത്രിമാർ കൈക്കൂലി വാങ്ങുന്നത്​ കണ്ടെത്തി​യതാണ്​ നാരദ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narada case
News Summary - Mamata was stabbed in the CBI office for hours; Four arrested in Narada case released on bail
Next Story