ഓക്സ്ഫോർഡ് യൂണിയൻ പ്രഭാഷണത്തിൽനിന്ന് മമതയെ വെട്ടിയ സംഭവം, പിന്നിൽ ആരെന്നറിയാമെന്ന് തൃണമൂൽ
text_fieldsകൊൽക്കത്ത: ഓക്സ്ഫോർഡ് യൂണിയൻ ഡിബേറ്റിങ് സൊസൈറ്റിയുമായുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഭാഷണം അവസാന നിമിഷം റദ്ദാക്കിയതിന് പിന്നിലുള്ളവരെ അറിയാമെന്ന് തൃണമൂൽ. ബുധനാഴ്ച 2.30ന് നിശ്ചയിച്ച പ്രഭാഷണമാണ് 40 മിനിറ്റ് മുമ്പ് റദ്ദാക്കിയത്.
"മുൻകൂട്ടിക്കാണാൻ കഴിയാത്ത പ്രത്യേക സാഹചര്യങ്ങൾ" ചൂണ്ടിക്കാട്ടിയാണ് ഓക്സ്ഫോർഡ് യൂണിയൻ അധികൃതർ പരിപാടി മാറ്റിവെച്ചതെന്നാണ് അറിയിച്ചത്. എന്നാൽ 'ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം' മൂലമെന്ന് തൃണമൂൽ പിന്നാലെ ആരോപിച്ചിരുന്നു.
'നേരത്തെ, മമതയുടെ ചൈന, ചിക്കാഗോ, സെന്‍റ് സ്റ്റീഫൻസ് ഡൽഹി സന്ദർശനങ്ങളും റദ്ദാക്കിയിരുന്നു. ആരാണ് ഇതൊക്കെ തടയുന്നത്? സംഘാടകരിൽ അവർ ഉന്നതതല സമ്മർദ്ദം ചെലുത്തിയതായി അറിയുന്നു. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് ഉടൻ വരുന്നു, മനസ്സിലായോ? ടി.എം.സി പ്രസ്താവനയിൽ പറഞ്ഞു.
ബുധനാഴ്ച ഉച്ചക്ക് 2.30നായിരുന്നു മമതയുടെ പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാൽ, 1.50 ആയപ്പോൾ ഒാക്സ്ഫഡ് യൂനിയൻ ഭാരവാഹികൾ മമതയെ ഫോണിലൂടെ, മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു വനിത മുഖ്യമന്ത്രിയെ ഓക്സഫഡ് യൂനിയൻ പ്രഭാഷണത്തിന് ക്ഷണിച്ചത്.
'സംഘാടകർ അവസാന നിമിഷമാണ് പരിപാടി പുനക്രമീകരിച്ചതെന്ന അറിയിപ്പ് നൽകിയത്. മുൻകൂട്ടി പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ പരിപാടി മാറ്റിവെച്ചതെന്ന് അറിയിച്ചത്' -പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.