മമതയുടെ രാജി സന്നദ്ധത പാർട്ടി തള്ളി
text_fieldsകൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മമത ബാനർജിയുടെ സന്നദ്ധത പാർട്ടി തള്ളി. ശനിയാഴ്ച കൊൽക്കത്തയിൽ ചേർന്ന തൃണമൂൽ കോൺഗ്രസിെൻറ അടിയന്തര യോഗത് തിൽ മമത ഇക്കാര്യം അറിയിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. പാർട്ടി അധ്യക്ഷയായും മമത തുടരും.
ബി.ജെ.പിയുടെ വൻ വിജയം സംശയാസ്പദമാണ്. പ്രതിപക്ഷകക്ഷികൾ മിക്ക സംസ്ഥാനങ്ങളിലും നാമാവശേഷമായി. ഇതിനുപിറകിൽ ചില ഗൂഢനീക്കങ്ങളും വിദേശശക്തികളുടെ ഇടപെടലുമുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ ഹിന്ദു-മുസ്ലിം വിഷയമാക്കി ബി.ജെ.പി മാറ്റി. തെരഞ്ഞെടുപ്പ് കമീഷനാകട്ടെ ബി.ജെ.പിക്കുവേണ്ടി പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നും അവർ ആരോപിച്ചു.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബംഗാളിൽ മിന്നുന്ന ജയമാണ് ബി.ജെ.പി കൈക്കലാക്കിയത്. 42 സീറ്റുകളിൽ 18ലും ബി.ജെ.പി ജയിച്ചു. 2014 ലെ വെറും രണ്ടുസീറ്റിൽ നിന്നാണ് ഈ കുതിച്ചുകയറ്റം. തൃണമൂലിെൻറ സീറ്റുനില 34ൽ നിന്ന് 22ലേക്ക് ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.