Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ കമീഷനിലിരിക്കുന്നത്​ ആർ.എസ്​.എസുകാർ; ഭയമില്ലെന്ന്​ മമത

text_fields
bookmark_border
mamatha
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമീഷനിലിരിക്കുന്നത്​ ആർ.എസ്​.എസുകാരെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന ിക്ക്​ കമീഷനെ ഭയമില്ല. കമീഷൻ ബി.ജെ.പിയുടെയും മോദിയുടെയും കളിപ്പാവയാണെന്നും മമത ബാനർജി കുറ്റപ്പെടുത്തി. തെരഞ് ഞെടുപ്പ്​ പ്രചാരണം വെട്ടിച്ചുരുക്കാനുള്ള കമീഷൻെറ തീരുമാനത്തോട്​ പ്രതികരിക്കുകയായിരുന്നു അവർ. 1992ൽ ബാബറി മസ്​ജിദ്​ തകർക്കുന്ന സമയത്ത്​ ഉണ്ടായത്​ പോലെയുള്ള അക്രമസംഭവങ്ങളാണ്​ അമിത്​ ഷായുടെ റാലിയിലുണ്ടായതെന്നും മമത പറഞ്ഞു.

തെരഞ്ഞെടുപ്പ്​ കമീഷൻ നടപടി ഭരണഘടനാ വിരുദ്ധവും അധാർമികവുമാണ്​. പശ്​ചിമബംഗാളിൽ പ്രശ്​നങ്ങളുണ്ടാക്കിയത്​ ബി.ജെ.പിയാണ്​. ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ ബി.ജെ.പി പ്രവർത്തകർ തകർത്തിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാൻ മോദി തയാറായിട്ടില്ലെന്നും മമത പറഞ്ഞു.

നാളെ മോദിക്ക്​ ബംഗാളിൽ രണ്ട്​ റാലികളുണ്ട്​. ഇതിന്​ ശേഷമാണ്​ കമീഷൻ പ്രചാരണം അവസാനിപ്പിക്കാൻ നിർദേശിച്ചിരുക്കുന്നത്​. ത്രിപുരയോ ബീഹാറോ കശ്​മീരോ ​േപാലെ പ്രശ്​നബാധിത പ്രദേശമല്ല ബംഗാളെന്നും മമത പറഞ്ഞു. നേരത്തെ ഭരണഘടനയിലെ 324ാം വകുപ്പ്​ ഉപയോഗിച്ചാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ പശ്​ചിമബംഗാളിലെ പ്രചാരണം വെട്ടിച്ചുരുക്കിയത്​. നാളെ രാത്രി 10 മണിയോടെ പ്രചാരണം അവസാനിപ്പിക്കണമെന്നായിരുന്നു കമീഷൻ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjielection commisionmalayalam news2019 Loksabha elections
News Summary - Mamatha on election commision-Kerala news
Next Story