2019ൽ ബി.ജെ.പിയെ നേരിടാൻ പറ്റിയ നേതാവ് മമത –തൃണമൂൽ
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പറ്റിയ നേതാവായി യുവസമൂഹം കാണുന്നത് മമത ബാനർജിയെയാണെന്ന വാദഗതിയുമായി തൃണമൂൽ കോൺഗ്രസ്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മാർഗനിർദേശങ്ങൾ രാജ്യമെങ്ങുമുള്ള യുവനേതാക്കൾ തേടുകയാണെന്ന് പാർട്ടി എം.പി ഡറിക് ഒബ്രിയൻ പറഞ്ഞു.
ഗുജറാത്തിലെ പാട്ടീദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടൽ, ദലിത് മുന്നേറ്റ നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുമായി മമത ബാനർജി ടെലിഫോണിൽ സംസാരിച്ചതിനു തൊട്ടുപിറ്റേന്നാണ് തൃണമൂലിെൻറ അവകാശവാദം.രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കി അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് കരുനീക്കം നടത്തുന്നതിനിടയിലാണ് ഇൗ രംഗപ്രവേശം.
രാഷ്ട്രീയത്തിലെ അനുഭവസമ്പത്ത്, പ്രവർത്തന പശ്ചാത്തലം, ജനകീയ മുന്നേറ്റങ്ങളിൽ വഹിച്ച പങ്ക്, കേന്ദ്രമന്ത്രിയെന്ന നിലയിൽ നേടിയ പരിചയം, പശ്ചിമ ബംഗാളിൽ ആവർത്തിക്കുന്ന വിജയം എന്നിവയൊക്കെ മമതയുടെ അസാധാരണ നേതൃപാടവമാണ് വ്യക്തമാക്കുന്നതെന്ന് ഡറിക് ഒബ്രിയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.